മൂന്ന് ആശുപത്രികൾ പ്രവേശനം നിഷേധിച്ച, 18 കാരൻ കൊവിഡ് ബാധയെ തുടർന്ന് മരിച്ചു

ഞായര്‍, 12 ജൂലൈ 2020 (12:57 IST)
കൊവിഡ് ബാധയെ തുടർന്ന് 18 വയസുകാരൻ മരണപ്പെട്ടു. കൊല്‍ക്കത്തയിലാണ് സംഭവം. കൊവിഡ് 19 സ്ഥിരികരിച്ചതിനെ തുടർന്ന് 18 കാരനെ 3 ആശുപത്രികളിലെത്തിച്ചെങ്കിലും ബെഡ് ഒഴിവില്ലെന്ന കാരണം പറഞ്ഞ് ചികിത്സ നിഷേധിയ്ക്കുകയായിരുന്നു. ചികിത്സ ലഭിക്കാൻ വൈകിയതോടെ പ്രമേഹ രോഗികൂടിയായ യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
 
അവസാനമായി യുവാവിനെ പ്രവേശിപ്പിച്ച കൊല്‍ക്കത്ത മെഡിക്കല്‍ കോളേജിലും ആദ്യം പ്രവേശനം നിഷേധിച്ചിരുന്നു എന്നാല്‍ കുട്ടിയുടെ മാതാവ് ആത്മഹത്യാ ഭീഷണി മുഴക്കിയതോടെയാണ് അധികൃതര്‍ ചികിത്സ നൽകാൻ തയ്യാറായത് എന്ന് യുവാവിന്റെ പിതാവ് പറഞ്ഞു. മകൻ മരണപ്പെട്ടത് പോലും അറിയിച്ചില്ലെന്നും രാത്രി എൻകൊയറി സെക്ഷനിൽ പോയി അന്വേഷിച്ചതോടെയാണ് മകൻ മരണപ്പെട്ട വിവരം അറുയുന്നത് എന്നും യുവാവിന്റെ പിതാവ് പറഞ്ഞു. സംഭവത്തിൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ സേവന ഡയറക്ടര്‍ അജോയ് ചക്രബര്‍ത്തി വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇടുക്കി സ്വദേശി മരിച്ചു, സംസ്ഥാനത്ത് കൊവിഡ് മരണം 30 ആയി