Publish Date: Mon, 23 Nov 2020 (08:31 IST)
Updated Date: Mon, 23 Nov 2020 (08:34 IST)
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 871 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 378 പേരാണ്. 37 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 3198 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം ഇന്നലെ സംസ്ഥാനത്ത് 5254 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6227 പേര്‍ രോഗമുക്തി നേടി. ഇനി ചികിത്സയിലുള്ളവര്‍ 65,856 പേരാണ്. ഇതുവരെ രോഗമുക്തി നേടിയവര്‍ 4,94,664 ആയിട്ടുണ്ട്.