Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറ്റക്കെട്ടായി പോരാടിയില്ലെങ്കിൽ 20 ലക്ഷം പേർ കൊവിഡ് മൂലം മരണപ്പെടും: ലോകാരോഗ്യസംഘടന

ഒറ്റക്കെട്ടായി പോരാടിയില്ലെങ്കിൽ 20 ലക്ഷം പേർ കൊവിഡ് മൂലം മരണപ്പെടും: ലോകാരോഗ്യസംഘടന
, ശനി, 26 സെപ്‌റ്റംബര്‍ 2020 (11:34 IST)
കൊവിഡിനെതിരെ ശക്തമായ പോരാട്ടം ആഗോളതലത്തിൽ നടത്തിയില്ലെങ്കിൽ മരണസംഖ്യ രണ്ട് ദശലക്ഷം കടക്കുമെന്ന് ലോകാരോഗ്യസംഘടന. ലോകത്തിലെ എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി കൊവിഡിനെതിരെ പ്രതികരിച്ചില്ലെങ്കിൽ ഇനിയും ഒരു പത്തുലക്ഷം പേർ കൂടി കൊവിഡിനിരയാകുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി.
 
ആഗോളതലത്തിൽ കൊവിഡ് മരണങ്ങളുടെ എണ്ണം 10 ലക്ഷത്തിനോട് അടുത്തെത്തിയ സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. 20 ലക്ഷം എന്നത് നമുക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കാതെ സംഖ്യയാണെങ്കിലും കൂട്ടായ പ്രവർത്തനമില്ലെങ്കിൽ അതിലേക്ക് നീങ്ങുമെന്നും ലോകാരോഗ്യസംഘടനയുടെ എമര്‍ജന്‍സീസ് ഡയറക്ടര്‍ മൈക്കല്‍ റയാന്‍ വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെ ? ഇക്കാര്യങ്ങൾ അറിയു !