Publish Date: Sat, 26 Sep 2020 (10:34 IST)
Updated Date: Sat, 26 Sep 2020 (10:36 IST)
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 59 ലക്ഷം കടന്നു. ഇന്നലെ മാത്രം 85,362 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 59,03,933 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1089 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 93,379 ആയി. നിലവിൽ 9,60,969 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.