Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ്19; കേരളത്തിൽ ഏതൊക്കെ ജില്ലകളിൽ?

കൊവിഡ്19; കേരളത്തിൽ ഏതൊക്കെ ജില്ലകളിൽ?

ചിപ്പി പീലിപ്പോസ്

, വ്യാഴം, 19 മാര്‍ച്ച് 2020 (13:54 IST)
രാജ്യത്ത് കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ 171 ആയി. മഹാരാഷ്ട്രയിൽ മാത്രം 47 പേർക്ക് രോഗം സ്ഥിരീകരിച്ചു. 16 സംസ്ഥാനങ്ങളിലാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ 27 പേരിലാണ് കൊറോണ സ്ഥിരീകരിച്ചത്.
 
ചൈനയിലെ വുഹാനിൽ കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ട സമയത്ത് തന്നെ കേരളത്തിലും കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വുഹാനിൽ നിന്നുമെത്തിയ മൂന്ന് പേർക്കായിരുന്നു സ്ഥിരീകരിച്ചത്. ഇന്ത്യയിലെ ആദ്യ കൊറോണ കേസും കേരളത്തിൽ ആയിരുന്നു. എന്നാൽ, ആരോഗ്യവകുപ്പിന്റെ കൃത്യമായ ഇടപെടലിലൂടെ ഇവർ മൂന്ന് പേരും രോഗം ഭേദമായി തിരികെ വീടുകളിലേക്ക് മടങ്ങി. 
 
ഇതിനു ശേഷം കൊവിഡ് 19 ഇറ്റലിയിൽ വ്യാപകമാവുകയും ഇവിടെ നിന്നുമെത്തിയ ആളുകളിൽ നിന്നുമാണ് രണ്ടാം ഘട്ടത്തിൽ കൊറോണ കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. നിലവിൽ 25 കേസുകളാണ് കേരളത്തിൽ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗമുക്തരായ മൂന്ന് പേർ ആലപ്പുഴ, തൃശൂർ, കാസർഗോഡ് എന്നിവടങ്ങളിൽ നിന്നുള്ളവരാണ്. 
 
നിലവിൽ കേരളത്തിൽ ചികിത്സയിൽ കഴിയുന്ന 25 ആളുകളിൽ 2 പേർ വിദേശികളാണ്. പത്തനം‌തിട്ടയിലാണ് കൂടുതൽ കേസുകളുള്ളത്. 9 പേർ. തിരുവനന്തപുരത്ത് 4 പേരും ചികിത്സയിലുണ്ട്. എറണാകുളത്ത് മൂന്ന് വയസുള്ള കുട്ടി അടക്കം മൂന്ന് പേരിലാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കോട്ടയം, മലപ്പുറം എന്നിടങ്ങളിൽ രണ്ട് വീതം കേസുകളാണുള്ളത്. തൃശൂർ, കണ്ണൂർ, ഇടുക്കി, കാസർഗോഡ് എന്നിവടങ്ങളിൽ ഓരോ കേസുകൾ വീതമാണ് നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിശപ്പ് കൂടുതലുണ്ടോ ? ഇക്കാര്യങ്ങൾ അറിയണം !