Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഷീൽഡ് ഇളവേള 84 തന്നെ, 28 ദിവസമാക്കി കുറച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊവിഷീൽഡ് ഇളവേള 84 തന്നെ, 28 ദിവസമാക്കി കുറച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
, വെള്ളി, 3 ഡിസം‌ബര്‍ 2021 (15:43 IST)
കൊവിഷീൽഡ് വാക്‌സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള 28 ദിവസമാക്കി കുറച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കേ‌ന്ദ്ര സർക്കാർ നൽകിയ അപ്പീൽ അനുവദിച്ച് കൊണ്ടാണ് വിധി. കൊവിഷീൽഡിന്റെ ഇടവേള 84 ദിവസം തന്നെയാകുമെന്ന് കോടതി വ്യക്തമാക്കി. 
 
താത്പര്യമുള്ളവർക്ക് 28 ദിവസത്തിന് ശേഷം രണ്ടാമ‌ത്തെ ഡോസ് സ്വീകരിക്കാമെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. കൊവിൻ പോർട്ടലിൽ മാറ്റങ്ങൾ വരുത്താനും കേന്ദ്രത്തിനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു.  അതേസമയം ഇ‌ടവേളയിൽ ഇളവ് നൽകാനവില്ലെന്നാണ് സർക്കാർ അറിയിച്ചത്. വിദേശത്തേക്ക് പോകുന്നവർക്ക് ഇളവ് നൽകിയത് അടിയന്തിര സാഹചര്യം പരിഗണിച്ചാണെന്നും സർക്കാർ വിശദമാക്കി.
 
കമ്പനി സ്വന്തമായി വാങ്ങിയ ആദ്യ ഡോസ് വാക്‌സിൻഎടുത്ത് 45 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാൻ ആരോഗ്യവകുപ്പ് അനുമതി നൽകിയില്ലെന്ന് ചൂണ്ടികാണിച്ച് കിറ്റക്‌സ് കമ്പനിയാണ് കോടതിയെ സമീപിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒമിക്രോണിനെതിരെ കൂടുതല്‍ ഫലപ്രദം കൊവാക്‌സിന്‍; ഐസിഎംആര്‍ പറയുന്നത് ഇങ്ങനെ