Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഞ്ജു ബോബി ജോർജിന് വേൾഡ് അത്‌ലറ്റിക്‌സിന്റെ വുമൺ ഓഫ് ദ ഇയർ പുരസ്‌കാരം

അഞ്ജു ബോബി ജോർജിന് വേൾഡ് അത്‌ലറ്റിക്‌സിന്റെ വുമൺ ഓഫ് ദ ഇയർ പുരസ്‌കാരം
, വ്യാഴം, 2 ഡിസം‌ബര്‍ 2021 (18:18 IST)
ഇന്ത്യൻ കായിക രംഗത്തെ ഇതിഹാസ താരമായ അഞ്ജു ബോബി ജോര്‍ജിന് ലോക അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ ‘വുമണ്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരം. ഇന്ത്യന്‍ കായിക രംഗത്തിന് നല്‍കുന്ന സംഭാവനകളും ലിംഗ സമത്വത്തിനായുള്ള പോരാട്ടങ്ങ‌ളും പരിഗണിച്ചാണ് അഞ്ജുവിന് അവാർഡ് സമ്മാനിക്കുക.
 
ലോംഗ് ജമ്പിലെ സൂപ്പര്‍ താരമായ അഞ്ജു ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യന്‍ അത്‌ലറ്റാണ്. 2003 ലോക ചാമ്പ്യന്‍ഷിപ്പിലാണ് അഞ്ജുവിന്റെ വെങ്കല മെഡൽ നേട്ടം. വിരമിച്ച ശേഷം പെൺകുട്ടികൾക്കായി അ‌ഞ്ജു പരിശീലനകേന്ദ്രം തുറന്നിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്ലേയിങ് ഇലവനിലേക്ക് വിരാട് കോലി; രഹാനെ പുറത്തിരിക്കും