Publish Date: Sat, 28 Nov 2020 (12:04 IST)
Updated Date: Sat, 28 Nov 2020 (12:06 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 41,322 പേര്‍ക്കാണ്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 93,51,110 ആയി ഉയര്‍ന്നു. കൊവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് ദിനം പ്രതി കുറഞ്ഞുവരുകയാണ്. ഇതോടൊപ്പം പ്രതിദിന മരണ സംഖ്യയിലും കുറവുവന്നിട്ടുണ്ട്. കഴിഞ്ഞ 24മണിക്കൂറിനിടെ 485പേരാണ് കൊവിഡ് മൂലം രാജ്യത്ത് മരണമടഞ്ഞത്.
24 മണിക്കൂറിനിടെ 41,452 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. 4,54,940 പേര്‍ നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊവിഡ് ചികിത്സയില്‍ കഴിയുന്നുണ്ട്. അതേസമയം 87,59,969 പേര്‍ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.