Publish Date: Tue, 25 May 2021 (15:30 IST)
Updated Date: Tue, 25 May 2021 (15:33 IST)
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നതിന്റെ സൂചന. കഴിഞ്ഞ 24മണിക്കൂറിനിടെ പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1,96,427 കേസുകളാണ്. 3,26,850 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം രോഗം മൂലം 3,511 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,69,48,874 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ രോഗം മൂലം മരണപ്പെട്ടത് 3,07,231 പേരാണ്. നിലവില്‍ രോഗം മൂലം ചികിത്സയിലുള്ളത് 25,86,782 പേരാണ്. 19.85 കോടിയിലധികം പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.