Publish Date: Fri, 30 Apr 2021 (11:32 IST)
Updated Date: Fri, 30 Apr 2021 (11:34 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 3,86,452 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം 3,498 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2,97,540 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരായവരുടെ ആകെ എണ്ണം 1,87,62,976 ആയിട്ടുണ്ട്.
രാജ്യത്ത് ഇതുവരെ രോഗം മൂലം മരണപ്പെട്ടവരുടെ എണ്ണം 2,08,330 ആയിട്ടുണ്ട്. 31,70,228 പേരാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത്. ഇതുവരെ 15.22 കോടിയിലേറെപേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.