Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാലുദിവസത്തെ സന്ദര്‍ശനത്തിന് രാഷ്ട്രപതി ഇന്ന് കേരളത്തിലെത്തും

President Ramnath Kovind

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 21 ഡിസം‌ബര്‍ 2021 (09:26 IST)
നാലുദിവസത്തെ സന്ദര്‍ശനത്തിന് രാഷ്ട്രപതി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് 12.30ന് കണ്ണൂര്‍ വിമാനത്താവളത്തിലാണ് അദ്ദേഹം എത്തുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മന്ത്രി എംവി ഗോവിന്ദനും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിക്കും. സംസ്ഥാനത്തെ വിവിധ ചടങ്ങുകളില്‍ പങ്കെടുത്ത് വെള്ളിയാഴ്ചയായിരിക്കും അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങുന്നത്. താജ് മലബാര്‍ റിസോര്‍ട്ടിലാണ് താമസിക്കുന്നത്. ബുധനാഴ്ച രാവിലെ അദ്ദേഹം തിരുവനന്തപുരത്തെത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രപതിയെ സ്വീകരിക്കും. വൈകുന്നേരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാഷ്ട്രീയ കൊലപാതകങ്ങള്‍: ആലപ്പുഴയില്‍ ഇന്ന് സര്‍വകക്ഷിയോഗം