Publish Date: Tue, 21 Dec 2021 (08:54 IST)
Updated Date: Tue, 21 Dec 2021 (08:56 IST)
രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന സാഹചര്യത്തില്‍ ആലപ്പുഴയില്‍ ഇന്ന് സര്‍വകക്ഷിയോഗം നടക്കും. ഇന്ന് വൈകുന്നേരം നാലുമണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേരുന്നത്. ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള മന്ത്രി സജി ചെറിയാന്‍, മന്ത്രി പി പ്രസാദ്, എന്നിവരുടെ സാനിധ്യത്തിലാണ് യോഗം ചേരുന്നത്. യോഗത്തില്‍ എംപിമാര്‍, എംഎല്‍എമാര്‍ മറ്റുജനപ്രതിനിധികള്‍ പങ്കെടുക്കും.
ജില്ലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ ജില്ലയിലെ നിരോധനാജ്ഞ നാളെ രാവിലെ ആറുമണിവരെ നീട്ടി. പൊലീസിന്റെ ശക്തമായ പരിശോധന ജില്ലയില്‍ നടക്കുകയാണ്.