Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യത്തിന് കുറിപ്പടി: സര്‍ക്കാരിന്‍റെ ഉത്തരവ് അധാര്‍മ്മികമെന്ന് ഐ എം എ

മദ്യത്തിന് കുറിപ്പടി: സര്‍ക്കാരിന്‍റെ ഉത്തരവ് അധാര്‍മ്മികമെന്ന് ഐ എം എ

സുബിന്‍ ജോഷി

കൊച്ചി , ബുധന്‍, 1 ഏപ്രില്‍ 2020 (19:11 IST)
ഡോക്‍ടറുടെ കുറിപ്പടിയുമായി എത്തുന്നവര്‍ക്ക് മദ്യം നല്‍കാമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം അധാര്‍മ്മികമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഈ വിഷയം ഉയര്‍ത്തിക്കാട്ടി ഐ എം എ ഹൈക്കോടതിയെ സമീപിച്ചു. 
 
മദ്യാസക്‍തിയുള്ളവര്‍ക്ക് ശാസ്‌ത്രീയമായ ചികിത്‌സയാണ് വേണ്ടതെന്നും അല്ലാതെ മദ്യം കുറിപ്പടിക്കനുസൃതമായി നല്‍കുകയല്ലെന്നും ഐ എം എ കത്തില്‍ അഭിപ്രായപ്പെട്ടു. കത്ത് ഹര്‍ജിയായി പരിഗണിക്കണമെന്നും സര്‍ക്കാരിന്‍റെ ഉത്തരവ് റദ്ദാക്കണമെന്നും ഐ എം എ ആവശ്യപ്പെട്ടു.
 
ലോക്‍ഡൌണ്‍ വന്നതിന് ശേഷം മദ്യം ലഭിക്കാത്തതില്‍ അസ്വസ്ഥരായി എട്ടുപേരാണ് കേരളത്തില്‍ ആത്‌മഹത്യ ചെയ്‌തത്. ഇതിനെ തുടര്‍ന്നാണ് ഡോക്‍ടറുടെ കുറിപ്പടിയുമായി വരുന്നവര്‍ക്ക് മദ്യം നല്‍കാമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗർഭിണിയായിരിക്കുമ്പോൾ ലൈംഗിക ബന്ധം ആകാമോ?