Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലത്തീൻ സഭ പെസഹാ, ഈസ്റ്റർ, ദുഃഖവെള്ളി കർമ്മങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി

ലത്തീൻ സഭ പെസഹാ, ഈസ്റ്റർ, ദുഃഖവെള്ളി കർമ്മങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി

ജോണ്‍ കെ ഏലിയാസ്

തിരുവനന്തപുരം , ബുധന്‍, 1 ഏപ്രില്‍ 2020 (17:39 IST)
കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി ലത്തീൻ സഭ  ഈ മാസം വരുന്ന പെസഹാ, ഈസ്റ്റർ, ദു:ഖവെള്ളി വിശേഷങ്ങളിലെ പ്രത്യേക ചടങ്ങുകളിൽ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. സർക്കാരും നിയമ വ്യവസ്ഥയും അനുശാസിക്കുന്ന നിയന്ത്രണങ്ങളിൽ സഭാംഗങ്ങൾ സഹകരിക്കണമെന്ന് സഭ ആവശ്യപ്പെട്ടു.
 
ഈ തിരുകർമ്മങ്ങളിൽ വൈദികനുൾപ്പെടെ അഞ്ച് പേര് മാത്രമേ ഒരേ സമയം പങ്കെടുക്കാവൂ എന്നാണ് നിഷ്കര്‍ഷിച്ചിരിക്കുന്നത്. തിങ്കളാഴ്ച നടക്കാനിരിക്കുന്ന തൈല പരികർമ്മ പൂജ ഉണ്ടായിരിക്കുന്നതല്ല. അതിനൊപ്പം ഓശാന ഞായർ, കുരുത്തോല വിതരണം എന്നിവയും വേണ്ടെന്നു വച്ചിട്ടുണ്ട്.
 
ഇതിനൊപ്പം പെസഹാ വ്യാഴാഴ്ചയിൽ നടക്കുന്ന കാൽകഴുകൽ ചടങ്ങും ദിവ്യകാരുണ്യ  ആരാധനയും വേണ്ടെന്നു വയ്ക്കാനും തീരുമാനിച്ചു. എന്നാൽ നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ഉയിർപ്പ് ഞായർ ദിവ്യബലി പതിവ് പോലെ നടത്താനും തീരുമാനിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉറക്കമാണ് സാറേ ഇവന്റെ മെയിൻ! സുഹൃത്തിന്റെ ഉറക്കം കണ്ട് അസൂയ തോന്നാറുണ്ടോ?- നല്ല ഉറക്കം കിട്ടാൻ ഇതാ ചില ടിപ്‌സ് !