Publish Date: Thu, 01 Oct 2020 (19:05 IST)
Updated Date: Thu, 01 Oct 2020 (19:23 IST)
105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 29, കണ്ണൂര്‍ 26, എറണാകുളം 16, കോട്ടയം 8, കാസര്‍ഗോഡ് 6, പത്തനംതിട്ട, കോഴിക്കോട്, വയനാട് 5, മലപ്പുറം 2, കൊല്ലം, ആലപ്പുഴ, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
എറണാകുളം ജില്ലയിലെ 2 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 8135 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 29 മരണവും ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും വലിയ മരണനിരക്കാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7013 പേര്‍ക്കും സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിക്കപ്പെട്ടത്. ഉറവിടം അറിയാത്ത 730 കേസുകള്‍.