തുടർച്ചയായ ആറ് ദിവസങ്ങൾ നീണ്ട് നിന്ന റാലിക്ക് ശേഷം ഓഹരിവിപണിയിൽ ഇടിവ്. ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാരത്തിൽ 1,407 പോയിന്റാണ് സെൻസെക്‌സിൽ ഇടിവ് രേഖപ്പെടുത്തിയത്.
 
									
			
			 
 			
 
 			
					
			        							
								
																	
	 
	സെന്‍സെക്‌സ് 45,553.93 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 432.10 പോയന്റ് താഴ്ന്ന് 13,328.40ലുമെത്തി. യൂറോപ്പിൽ കോവിഡ് വ്യാപനഭീതി ഉയർന്നതാണ്  വൻ തോതിൽ നിക്ഷേപങ്ങൾ പിൻവലിക്കാൻ കാരണം.
 
									
										
								
																	
	 
	ബിഎസ്ഇയിലെ 2381 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലായപ്പോള്‍ 580 ഓഹരികള്‍മാത്രമാണ് നേട്ടമുണ്ടാക്കിയത്.ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, ഗെയില്‍, ഹിന്‍ഡാല്‍കോ, ഐഒസി ഉള്‍പ്പെട നിഫ്റ്റി 50തിലെ എല്ലാ ഓഹരികളും നഷ്ടംനേരിട്ടു.
 
									
											
							                     
							
							
			        							
								
																	
	 
	പൊതുമേഖല ബാങ്ക് സൂചിക ഏഴുശതമാനവും ലോഹം, അടിസ്ഥാന സൗകര്യവികസനം, ബാങ്ക്, വാഹനം, ഊര്‍ജം തുടങ്ങിയ മേഖലകളിലെ സൂചികകൾ 4-5 ശതമാനം നഷ്ടത്തിലേക്ക് കൂപ്പുകുത്തി.