Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് കോവിഡ് 19 ബാധിതർ 43 ആയി, ഇനിയും ഉയരുമെന്ന് വിദഗ്ധർ

രാജ്യത്ത് കോവിഡ് 19 ബാധിതർ 43 ആയി, ഇനിയും ഉയരുമെന്ന് വിദഗ്ധർ
, തിങ്കള്‍, 9 മാര്‍ച്ച് 2020 (15:11 IST)
കേരളത്തിൽ ആറ് പേർക്ക് കോവിഡ് 19 സ്ഥീരീകരിച്ചതിന് പിന്നാലെ, ഡൽഹി ഉത്തർപ്രദേശ്, ജമ്മു എന്നിവിടങ്ങളിലും ഓരോരുർക്കും പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 43 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിലാണ് കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്.
 
ഇറാനിൽനിന്നുമെത്തിയ 63കാരിക്കാണ് ജമ്മുവിൽ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമായി ശേഖരിച്ചിരിക്കുന്ന 150 പേരുടെ സാംപികളുടെ അന്തിമ ഫലം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും ഇന്ന് പുറത്തുവരും. ഇതോടെ വൈറസ് ബദിതരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകും എന്നാണ് വിദഗ്ധർ പറയുന്നത്.
 
രാജ്യത്ത് നിലവിൽ 40 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 3 പേർ കേരളത്തിൽ രോഗം ബാധിച്ച് സുഖപ്പെട്ടവരാണ്. പത്തനംതിട്ട, എറണാകളം ജില്ലകളിലാണ് കേരളത്തിൽ പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ് എന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

"പ്രായം വെറും പതിനാറ്" ഫൈനലിൽ നിരാശപ്പെടുത്തിയെങ്കിലും റെക്കോർഡ് ബുക്കിൽ ഇടം നേടി ഷഫാലി