Select Your Language

Notifications

webdunia
webdunia
webdunia
Saturday, 11 January 2025
webdunia

വ്യവസായ സ്ഥാപനങ്ങൾ പകുതി ജീവനക്കാരെ വെച്ച് തുറക്കാം, ബാങ്ക് 5 മണി വരെ: ലോക്ക്ഡൗൺ ഇളവുകൾ

വ്യവസായ സ്ഥാപനങ്ങൾ പകുതി ജീവനക്കാരെ വെച്ച് തുറക്കാം, ബാങ്ക് 5 മണി വരെ: ലോക്ക്ഡൗൺ ഇളവുകൾ
, ശനി, 29 മെയ് 2021 (18:49 IST)
സംസ്ഥാനത്ത് ലോക്ക്ഡൗൺ ഒമ്പത് വരെ നീട്ടിയ സാഹചര്യത്തിൽ അത്യാവശ്യപ്രവർത്തനങ്ങൾക്കായി ഇളവുകൾ പ്രഖ്യപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.കയര്‍, കശുവണ്ടി ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ വ്യവസായ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ മിനിമം ജീവനക്കാരെ ഉപയോഗിച്ച് തുറന്നുപ്രവര്‍ത്തിക്കാം. എന്നാൽ ജീവനക്കാരുടെ എണ്ണം 50 ശതമാനത്തിന് മുകളിലാകാന്‍ പാടില്ല. 
 
വ്യവസായ സ്ഥാപങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും നല്‍കുന്ന സ്ഥാനപങ്ങളും കടകളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ അഞ്ചു മണി വരെ പ്രവര്‍ത്തിക്കാം. ബാങ്കുകൾ നിലവിലു‌ള്ളതിന് സമാനമായി ആഴ്‌ച്ചയിൽ മൂന്ന് ദിവസം തന്നെ പ്രവർത്തിക്കും. എന്നാൽ പ്രവർത്തി സമയം വൈകീട്ട്‌ അഞ്ചു മണി വരെയാക്കി ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
 
കള്ളുഷാപ്പുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് കള്ള് പാര്‍സല്‍ ആയി നല്‍കാം. വിഭ്യാഭ്യാസ ആവശ്യത്തിനുള്ള പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍, വിവാഹ ആവശ്യത്തിനുള്ള ടെക്‌സ്റ്റൈല്‍, സ്വര്‍ണം, പാദരക്ഷ എന്നീ കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിൽ അഞ്ചുവരെ തുറക്കാനും അനുമതി നൽകിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലക്ഷദ്വീപിൽ സന്ദർശന വിലക്ക്, പ്രവേശനം എഡിഎമ്മിന്റെ അനുമതി ഉള്ളവർക്ക് മാത്രം