Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതിജീവനത്തിന്റെ കരുത്തുകാട്ടി കാസര്‍കോട്; 61 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു

അതിജീവനത്തിന്റെ കരുത്തുകാട്ടി കാസര്‍കോട്; 61 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു

ജോര്‍ജി സാം

കാസര്‍കോട് , തിങ്കള്‍, 13 ഏപ്രില്‍ 2020 (15:57 IST)
പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ആദ്യദിനം തന്നെ 26 പേര്‍ രോഗമുക്തി നേടിക്കൊണ്ട് അതിജീവനത്തിന്റെ കരുത്തുകാട്ടുകയാണ് കാസര്‍കോട്. കഴിഞ്ഞമാസം 16 മുതലായിരുന്നു കാസര്‍കോട് കൊവിഡ് രോഗം സ്ഥിരീകരിച്ചുതുടങ്ങിയിരുന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ രോഗികളുടെ എണ്ണം പെരുകി വന്നു. എല്ലാദിവസവും പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്നു. 
 
അതീവ ജാഗ്രതയിലായിരുന്ന ജില്ലയില്‍ ഞായറാഴ്‌ച മാത്രമാണ് ഒരു കേസും റിപ്പോര്‍ട്ട് ചെയ്യാതിരുന്നത്. 162 കൊവിഡ് രോഗികള്‍ ചികിത്സയില്‍ ഉണ്ടായിരുന്ന കാസര്‍കോട് ജില്ലയില്‍ നിലവില്‍ 61 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
 
രോഗം ബാധിച്ചവരില്‍ ആരും ഇതുവരെ ജില്ലയില്‍ മരണപ്പെട്ടിട്ടില്ലെന്നത് ആശ്വാസവും പ്രതീക്ഷയും നല്‍കുന്നു. ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ച സ്പെഷ്യല്‍ ഓഫീസര്‍ ജില്ലാഭരണകൂടം, പൊലീസ് സംവിധാനം, ഡോക്ടര്‍മാര്‍, നഴ്സുമാര്‍ മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച പൊതുജനങ്ങള്‍ എന്നിവരോടെല്ലാം ഡിഎംഒ ഡോ. എ വി രാംദാസ് നന്ദി പറഞ്ഞു. 10,374 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ നാട്ടുവിദ്യ പ്രയോഗിച്ചാൽ അരിമ്പാറയെ ഇല്ലാതാക്കാം !