Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൂട് കനക്കുന്നു, ചിക്കൻ പോസ്കിന്റെ സമയമാണ്; സൂക്ഷിക്കണം

ചൂട് കനക്കുന്നു, ചിക്കൻ പോസ്കിന്റെ സമയമാണ്; സൂക്ഷിക്കണം

അനു മുരളി

, തിങ്കള്‍, 13 ഏപ്രില്‍ 2020 (14:18 IST)
ചൂട് കാലമാണ്. ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിന്റെ പണി കിട്ടുന്ന സമയം. കൊവിഡ് 19 നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യം ലോക്ക് ഡൗണിൽ ആണെങ്കിലും അവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നുണ്ട്. പൊലീസുകാരും ആറോഗ്യപ്രവർത്തകരും വെയിൽ കൊള്ളുകയും ചെയ്യുന്നു. ഈ സമയങ്ങളിൽ പിടിപെടാവുന്ന അസുഖമാണ് ചിക്കൻ പോസ്ക്. ഈ ചൂട് കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം.
 
രോഗത്തെ ചെറുക്കാന്‍ പ്രധാനമായും വേണ്ടത് ശുചിത്വം പാലിക്കുകയാണ്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
 
വറുത്തതും പൊരിച്ചതുമായ ആഹാരപദാർത്ഥങ്ങൾ കഴിവതും ഒഴിവാക്കുക. 
 
ചായയും കാപ്പിയും ശരീരത്തിനുള്ളിൽ ചൂട് ഉണ്ടാക്കുന്ന പാനീയമാണ്. ഇതും ഒഴിവാക്കുക.
 
മത്തൻ, വെള്ളരിക്ക, ചീര തുടങ്ങിയ പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. 
 
മധുരം, കട്ടിയായ പാല്‍, തൈര് എന്നിവ ഒഴിവാക്കുക.
 
നിര്‍ജലീകരണം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. ദിവസവും 8 ലിറ്ററിലധികം വെള്ളം കുടിക്കുക.  
 
ഇളം നിറങ്ങളിലുള്ള അയവുള്ള കോട്ടന്‍ വസ്ത്രം മാത്രം ധരിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്ക്ഡൗൺ കാലത്ത് കുടവയർ പ്രശ്‌നമോ? ഈ വ്യായാമം ചെയ്യാം