Publish Date: Mon, 24 Aug 2020 (13:07 IST)
Updated Date: Mon, 24 Aug 2020 (13:10 IST)
ഗായകന്‍ എസ്പി ബാലസുബ്രമണ്യത്തിന്റെ കൊവിഡ് ഫലം നെഗറ്റീവായി. അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടെന്നും കൊവിഡ് ഫലം നെഗറ്റീവായെന്നും മകന്‍ എസ്പി ചരണ്‍ പറഞ്ഞു. എസ്പി ബാലസുബ്രമണ്യം നിലവില്‍ വെന്റിലേറ്ററില്‍ തന്നെയാണ് തുടരുന്നത്. പിതാവിന്റെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം എസ്പി ബാലസുബ്രമണ്യം ആളുകളെ തിരിച്ചറിയുന്നതായി എസ്പി ചരണ്‍ നേരത്തേ അറിയിച്ചിരുന്നു. പിതാവ് മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും കുറച്ചുദിവസത്തിനുള്ളില്‍ പൂര്‍ണ ആരോഗ്യവാനായി തിരച്ചെത്തുമെന്നും ഫേസ്ബുക്ക് വീഡിയോയില്‍ ചരണ്‍ പറഞ്ഞിരുന്നു. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലാണ് എസ്പിബി ചികിത്സയിലുള്ളത്.