കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ രംഗത്തുള്ളവരുടെ സര്‍വീസ് നീട്ടിനല്‍കി തമിഴ്‌നാട്. മാര്‍ച്ച് 31ന് വിരമിക്കാനിരുന്ന ഡോക്‍ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനം രണ്ടുമാസം കൂടി നീട്ടി നല്‍കി മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഉത്തരവ് പുറപ്പെടുവിച്ചു.
പുതിയതായി 530 ഡോക്‍ടര്‍മാരെയും 1508 ലാബ് ടെക്‍നീഷ്യന്‍സിനെയും 1000 നഴ്‌സുമാരെയും നിയമിക്കാന്‍ മാര്‍ച്ച് 27ന് മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ഉത്തരവാണ് പുറത്തിറങ്ങിയത്.