Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് കൊവിഡ് 19 കേസുകൾ 236 ആയെന്ന് ഐസിഎംആർ, മധ്യപ്രദേശിലും ഹിമാചലിലും ആദ്യ കൊവിഡ് കേസുകൾ

രാജ്യത്ത് കൊവിഡ് 19 കേസുകൾ 236 ആയെന്ന് ഐസിഎംആർ, മധ്യപ്രദേശിലും ഹിമാചലിലും ആദ്യ കൊവിഡ് കേസുകൾ

അഭിറാം മനോഹർ

, ശനി, 21 മാര്‍ച്ച് 2020 (08:49 IST)
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 236 ആയെന്ന് ഐസിഎംആർ റിപ്പോർട്ട് ചെയ്തു.മധ്യപ്രദേശിലും ഹിമാചൽ പ്രദേശിലും ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്‌തു.തെലങ്കാനയിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.ഇതുവരെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം 236 ആയെന്നാണ് ഐസിഎസ്ആർ കണക്കുകൾ പറയുന്നത്.എന്നാൽ ഈ വിവരങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യപ്പെട്ടിട്ടില്ല.
 
വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ യുഎസ്, യുകെ, ആസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്ന് വരുന്ന എല്ലാ യാത്രക്കാരെയും പരിശോധിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.തെലങ്കാനയിൽ ഇന്തോനേഷ്യൻ പൗരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തെലങ്കാനയിലെ കരിംനഗറിലെത്തിയ പത്ത് പേരിൽ ഒൻപത് പേർക്കും രോഗം സ്ഥിരീകരിച്ചു.മധ്യപ്രദേശിലെ ജബല്പൂരിൽ നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
 
ഗായിക കനിക കപൂറിന് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ പത്തോളം എംപിമാരും സ്വയം നിരീക്ഷണത്തിലാണ്.കനിക ലഖ്നൗവിൽ പങ്കെടുത്ത ഡിന്നർ പാർട്ടിയിൽ രാജസ്ഥാൻ എംപിയും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ സിന്ധ്യയുടെ മകനുമായ ദുഷ്യന്ത് സിങ്ങും പങ്കെടുത്തിരുന്നു, ഇതോടെ ദുഷ്യന്തുമായി ബന്ധപ്പെട്ട പത്തോളം എംപിമാരും സ്വയം നിരീക്ഷണത്തിലാണ്.ഇദ്ദേഹവുമായി ബന്ധപ്പെട്ട ഉത്തർപ്രദേശിലെ മൂന്നു എംഎൽഎ മാരും സ്വയം നിരീക്ഷണത്തിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് 19: മരണസംഘ്യ 11,000 കടന്നു, ഇറ്റലിയിൽ 24 മണിക്കൂറിനിടെ 627 മരണം, യുഎഇയിലും മരണം