Publish Date: Fri, 31 Jul 2020 (12:43 IST)
Updated Date: Fri, 31 Jul 2020 (12:47 IST)
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. നേരത്തേ യുഎയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും വിമാനസര്‍വീസുകള്‍ നടത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും അടക്കമുള്ള നിരവധിപേര്‍ യുഎയിലേക്ക് പോയിട്ടുണ്ടായിരുന്നു.
അതേസമയം കാലാവധി കഴിഞ്ഞ അനുമതിക്കായി യാത്രയ്ക്ക് ശ്രമിക്കരുതെന്നും ടിക്കറ്റ് ബുക്ക് ചെയ്താല്‍ റദ്ദാക്കാന്‍ സാധിക്കില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഐസിഎ, ജിഡിആര്‍എഫ്എ അനുമതിയുള്ളവര്‍ക്കുമാത്രമാണ് നിലവില്‍ യാത്രചെയ്യാന്‍ സാധിക്കാന്നത്. പന്ത്രണ്ടുവയസിനു താഴെയുള്ള കുട്ടികള്‍ക്ക് അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലെത്താന്‍ കൊവിഡ് പരിശോധനാ ഫലം ആവശ്യമില്ല.