തിരുവനന്തപുരം ജില്ലയില്‍ ഇന്ന് പുതുതായി 588 പേര്‍ നിരീക്ഷണത്തിലായി

ശ്രീനു എസ്

ശനി, 23 മെയ് 2020 (22:11 IST)
ജില്ലയില്‍ ഇന്ന് 588 പേര്‍ നിരീക്ഷണത്തിലായി. ഇതോടെ ജില്ലയിലെ വീടുകളില്‍ നിരീക്ഷണത്തിലായവരുടെ എണ്ണം 5039 ആയി. കൂടാതെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ രോഗലക്ഷണങ്ങളുമായി ഇന്ന് 21 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്.
 
അതേസമയം 101പേര്‍ രോഗലക്ഷണങ്ങളൊന്നും കൂടാതെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിവിധ ആശുപത്രികളില്‍ നിന്ന് ഇന്ന് 15 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇന്ന്  129 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.  ഇന്ന് ലഭിച്ച  128 പരിശോധനാഫലങ്ങള്‍ നെഗറ്റീവായിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ, ചർമ്മത്തിൽ എപ്പോഴും യൗവ്വനം നിലനിൽക്കും !