Select Your Language

Notifications

webdunia
webdunia
webdunia
Saturday, 5 April 2025
webdunia

ഈദുൽ ഫിത്വർ: ഞായറാഴ്‌ചത്തെ പൂർണ ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിച്ച് സർക്കാർ

ഈദുൽ ഫിത്വർ
, ശനി, 23 മെയ് 2020 (18:01 IST)
ഈദുൽ ഫിത്വർ പ്രമാണിച്ച് ഞായറാഴ്ച്ചത്തെ സമ്പൂർണ ലോക്ക്ഡൗണിന് സംസ്ഥാന സർക്കാർ ഇളവുകൾ അനുവ്വദിച്ചു.ഞായറാഴ്ചകളിൽ അനുവദനീയമായ പ്രവൃത്തികൾക്ക് പുറമേയാണ് മെയ് 23 ലേക്ക് മാത്രമായി ഇളവുകൾ നൽകിയിരിക്കുന്നത്.
 
ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് ബേക്കറി,ഫാൻസി സ്‌റ്റോറുകൾ, ചെരുപ്പുകടകൾ,വസ്ത്രക്കടകൾ, മിഠായിക്കടകൾ എന്നിവയ്‌ക്ക് ഞായറാഴ്‌ച രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴ് മണിവരെ പ്രവർത്തിക്കാം.ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറു മുതൽ 11 വരെ അനുവദിക്കും.ബന്ധുവീടുകൾ സന്ദർശിക്കാനായി വാഹനങ്ങളിൽ അന്തർ ജില്ലാ യാത്രകൾ നടത്താനും സർക്കാർ അനുവാദം നൽകിയിട്ടുണ്ട്.എന്നാൽ സാമൂഹ്യ അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള ബ്രേക്ക് ദി ചെയിൻ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കാർ നിർദേശിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആശങ്കയുണർത്തി കൂടുതൽ രോഗികൾ, ഇന്ന് 62 പേർക്ക് കൊവിഡ്, രോഗം സ്ഥിരീകരിച്ചവരിൽ 7 ആരോഗ്യപ്രവർത്തകർ