Publish Date: Tue, 04 Aug 2020 (08:53 IST)
Updated Date: Tue, 04 Aug 2020 (08:55 IST)
തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ നിരീക്ഷണത്തിലായത് 1208 പേര്‍. ഇതോടെ ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 17875 ആയി. ഇന്നലെ 991 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജില്ലയില്‍ 14,318 പേര്‍ വീടുകളിലും 838 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്.
രോഗലക്ഷണങ്ങളുമായി ഇന്നലെ ആശുപത്രിയില്‍ 224 പേരെ പ്രവേശിപ്പിച്ചു. 188 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രികളില്‍ 2,719 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.