Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോവിഡ് പ്രതിരോധത്തിന് തിരുവനന്തപുരം ജില്ലയില്‍ പുതിയ ആക്ഷന്‍ പ്ലാന്‍

കോവിഡ് പ്രതിരോധത്തിന് തിരുവനന്തപുരം ജില്ലയില്‍ പുതിയ ആക്ഷന്‍ പ്ലാന്‍

ശ്രീനു എസ്

തിരുവനന്തപുരം , ബുധന്‍, 26 ഓഗസ്റ്റ് 2020 (09:50 IST)
തിരുവനന്തപുരം ജില്ലയുടെ പുതിയ കോവിഡ് ആക്ഷന്‍ പ്ലാന്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ പ്രകാശനം ചെയ്തു. പൊതുജന പങ്കാളിത്തത്തോടെ വൈറസിനെ നേരിടാന്‍  ആക്ഷന്‍ പ്ലാന്‍ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. പുതിയ ആക്ഷന്‍ പ്ലാനിലൂടെ രോഗവ്യാപനവും മരണനിരക്കും കുറയ്ക്കാനാകും. നിലവിലെ പരിമിതികളെക്കുറിച്ചും അവ നേരിടേണ്ട രീതികളെക്കുറിച്ചും വ്യക്തമായി ചര്‍ച്ച നടത്തിയാണ് ആക്ഷന്‍ പ്ലാനിന് രൂപം നല്‍കിയത്. 
 
താഴെതട്ടിലുള്ള കോവിഡ് പ്രതിരോധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വാര്‍ഡ് തല കമ്മിറ്റികള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കും. ഓരോ വാര്‍ഡിലും ക്വാറന്റൈനില്‍ കഴിയുന്നവരുമായി കമ്മിറ്റിയിലെ വോളന്റിയെര്‍മാര്‍ നിരന്തരം ആശയവിനിമയം നടത്തുകയും റിവേഴ്‌സ് ക്വാറന്റൈന്‍ സംവിധാനം മെച്ചപ്പെടുത്തുകയും ചെയ്യും. കോവിഡ് 19 സംബന്ധിച്ച് വ്യാപകമായ ബോധവത്കരണം നല്‍കും. ബോധവത്കരണത്തിന്റെ ഭാഗമായി കോവിഡ് പ്രതിജ്ഞ രൂപപ്പെടുത്തിയിട്ടുണ്ട്. പ്രതിജ്ഞയെടുക്കുന്നവര്‍ക്ക് ഇ- സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂര്‍ ജില്ലയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 227 പേര്‍ക്ക്; 90 പേര്‍ക്ക് രോഗമുക്തി