Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉത്തര്‍പ്രദേശില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 4.80ലക്ഷത്തോളം ആരോഗ്യപ്രവര്‍ത്തകര്‍

Covid Vaccination

ശ്രീനു എസ്

, വ്യാഴം, 28 ജനുവരി 2021 (17:55 IST)
ഉത്തര്‍പ്രദേശില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 4.80ലക്ഷത്തോളം ആരോഗ്യപ്രവര്‍ത്തകര്‍. സംസ്ഥാന ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം കേരളത്തില്‍ ഇന്നലെ വാക്‌സിന്‍ സ്വീകരിച്ചത് 11,115 ആരോഗ്യ പ്രവര്‍ത്തകരാണ്. 121 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (34) വാക്‌സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്.
 
അതേസമയം സംസ്ഥാനത്താകെ ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളും ഉള്‍പ്പെടെ 5,10,502 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ 1,93,798 പേരും സ്വകാര്യ മേഖലയിലെ 2,14,925 പേരും ഉള്‍പ്പെടെ 4,08,723 ആരോഗ്യ പ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതുകൂടാതെ 4764 കേന്ദ്ര ആരോഗ്യ പ്രവര്‍ത്തകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാക്‌സിന്‍ കൊവിഡിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിക്കല്ല്: കേന്ദ്ര ആരോഗ്യമന്ത്രി