Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടനം: കെസി വേണുഗോപാലിനെ ക്ഷണിക്കാത്തത് കുറ്റകരമായ വിവേചനമെന്ന് മുല്ലപ്പള്ളി

Alappuzha

ശ്രീനു എസ്

, വ്യാഴം, 28 ജനുവരി 2021 (17:24 IST)
ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങില്‍ കെസി വേണുഗോപാല്‍ എംപിയെ ക്ഷണിക്കാതിരുന്നത് കുറ്റകരമായ വീഴ്ചയും വിവേചനവുമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആലപ്പുഴയെ ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷിക്കാന്‍ ബൈപ്പാസ് എന്ന ആശയം മുന്‍ ലോക്സഭാ എംപിയും നിലവില്‍ രാജ്യസഭാ എംപിയുമായ കെസി വേണുഗോപാലിന്റെതാണ്. യുപിഎ ഒന്നും രണ്ടും സര്‍ക്കാരുകളില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയാണ് അത് യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ അദ്ദേഹം സ്വീകരിച്ചത്.
 
കേരളത്തില്‍ ഇന്നു കാണുന്ന എല്ലാ വികസനവും കോണ്‍ഗ്രസും യുഡിഎഫും ഭരിച്ചപ്പോഴുണ്ടായ മികച്ച നേട്ടങ്ങള്‍ മാത്രമാണ്.സിപിഎമ്മിന് ഒന്നും അവകാശപ്പെടാനില്ല.എട്ടുകാലി മമ്മൂഞ്ഞുകളെപ്പോലെ യുഡിഎഫ് സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ സ്വന്തമാക്കാനാണ് സിപിഎം ശ്രമം.യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുക മാത്രമാണ് ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്തത്.കൊച്ചി മെട്രോ,കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയവ അതിന് ഉദാഹരണം. പഴയവീഞ്ഞ് പുതിയ കുപ്പിയിലാക്കുന്ന ഈ രാഷ്ട്രീയം കേരള ജനത തിരിച്ചറിയുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുടർച്ചയായ അഞ്ചാം ദിനവും ഓഹരി വിപണിയിൽ തകർച്ച, നിഫ്‌റ്റി 13,850ന് താഴെ ക്ലോസ് ചെയ്‌തു