Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പയ്യൻ ചില്ലറക്കാരനല്ല'– പൃഥ്വി ഷായ്ക്ക് അഭിനന്ദന പ്രവാഹം!

'പയ്യൻ ചില്ലറക്കാരനല്ല'– പൃഥ്വി ഷായ്ക്ക് അഭിനന്ദന പ്രവാഹം!
, വെള്ളി, 5 ഒക്‌ടോബര്‍ 2018 (14:07 IST)
മുംബൈയുടെ ബാറ്റ്‌സ്മാന്‍ പൃഥ്വി ഷാ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ് അണിഞ്ഞ് അരങ്ങേറ്റം തന്നെ രാജകീയമാക്കിയത് ക്രിക്കറ്റ് പ്രേമികൾ ആഷോഷമാക്കിയിരിക്കുകയാണ്. ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ച്വറി അടിച്ച താരത്തിന് അഭിനന്ദനങ്ങളുമായി ക്രിക്കറ് ഇതിഹാസമായ സച്ചിൻ ടെണ്ടുൽക്കറും വീരേന്ദർ സെവാഗും രംഗത്തെത്തിയിരിക്കുകയാണ്. 
 
ആദ്യ ഇന്നിങ്‌സില്‍ തന്നെ ആക്രമിച്ച് കളിക്കുന്നത് കാണാന്‍ സാധിക്കുന്നത് സന്തോഷകരമാണെന്നും ഇതുപോലെ ഭയമില്ലാതെ ബാറ്റ് ചെയ്യാണമെന്നും സച്ചിന്‍ ട്വീറ്റില്‍ പറയുന്നു. ഇതൊരു തുടക്കം മാത്രമാണെന്നും ചെക്കന്‍ കൊള്ളാമെന്നും സെവാഗ് പറയുന്നു. ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മ, ഹര്‍ഭജന്‍ സിങ്, മുന്‍ താരം മുഹമ്മദ് കൈഫ് തുടങ്ങിയവരും പൃഥ്വിയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
 
അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന പതിനഞ്ചാമത്തെ കളിക്കാരനാണ് പൃഥ്വി ഷാ. 99 പന്തുകളില്‍ നിന്നാണ് പൃഥ്വി ഷാ സെഞ്ച്വറി തികച്ചത്. 15 ബൌണ്ടറികളായിരുന്നു ആ ഇന്നിംഗ്സില്‍ അടങ്ങിയിരുന്നത്. 1999 നവംബര്‍ ഒമ്പതിന് മഹാരാഷ്ട്രയിലെ വിരാറിലാണ് പൃഥ്വി ഷാ ജനിച്ചത്. മുംബൈക്ക് വേണ്ടി കളിക്കുന്ന പൃഥ്വി ഐപി‌എല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്‍റെ താരമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് വീണ്ടും തിരിച്ചടി; 100 കോടി ഡോളറിന്റെ കരാർ അവസാനിപ്പിക്കാനൊരുങ്ങി നൈക്ക്