Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘രണ്ടും സൂപ്പര്‍ ടീമുകള്‍, പക്ഷേ ജയം അവര്‍ക്കായിരിക്കും’; ഐപിഎല്‍ കിരീടം ആര്‍ക്കെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

‘രണ്ടും സൂപ്പര്‍ ടീമുകള്‍, പക്ഷേ ജയം അവര്‍ക്കായിരിക്കും’; ഐപിഎല്‍ കിരീടം ആര്‍ക്കെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

ab De Villiers
ഐപിഎല്‍ പതിനൊന്നാം സീസണ്‍ ഫൈനലില്‍ ആരൊക്കെ കളിക്കുമെന്നറിയാനുള്ള പോരാട്ടം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ആ‍ര് കപ്പ് ഉയര്‍ത്തുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് താരം എബി ഡിവില്ലിയേഴ്‌സ്.

മികച്ച മത്സരങ്ങളാണ് ഐ പി എല്ലില്‍ നടക്കുന്നത്, അതിനാല്‍ ആര് കപ്പുയര്‍ത്തുമെന്ന് ചോദിച്ചാല്‍ ഉത്തരം നല്‍കുന്ന കാര്യം വിഷമം പിടിച്ചതാണ്. ഫൈനലില്‍ ചെന്നൈയും ഹൈദരാബാദും ഏറ്റുമുട്ടുമെന്നാണ് എന്റെ വിശ്വാസം. കെയ്‌ന്‍ വില്യംസണിന്റെ ക്യാപ്‌റ്റന്‍‌സിയെ അംഗീകരിക്കേണ്ടതുണ്ട്. അവരുടെ ടീമും മികച്ച ഫോമിലാണ് കളിക്കുന്നതെന്നും എബി വ്യക്തമാക്കി.

ഹൈദരാബാദ് മികച്ച ടീം ആണെങ്കിലും ആര് കപ്പുയര്‍ത്തുമെന്ന് ചോദിച്ചാല്‍ ഞാന്‍ പറയുന്ന പേര് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റേതായിരിക്കും. വീണ്ടും ഐപിഎല്‍ കിരീടം ഉയര്‍ത്താനുള്ള പോരാട്ടത്തിലാണ് ധോണിയുടെ ടീമെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘അവര്‍ എന്നെ പുറത്താക്കി, എല്ലാം പോണ്ടിംഗിന് അറിയാമായിരുന്നു’; വെളിപ്പെടുത്തലുമായി ഗംഭീര്‍