Abhishek Sharma - Haris Rauf Video: 'അടി കിട്ടുമ്പോള്‍ ആര്‍ക്കായാലും സമനില തെറ്റും'; പാക് ബൗളറോടു കൈചൂണ്ടി സംസാരിച്ച് അഭിഷേക് ശര്‍മ (വീഡിയോ)
റൗഫ് എറിഞ്ഞ അഞ്ചാം ഓവറിലെ അവസാന പന്തിലാണ് സംഭവം
Abhishek Sharma and Haris Rauf
Abhishek Sharma - Haris Rauf Clash: ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിനിടെ വാക്കുകള്‍ കൊണ്ട് തമ്മിലടിച്ച് താരങ്ങള്‍. പാക്കിസ്ഥാന്‍ പേസര്‍ ഹാരിസ് റൗഫും ഇന്ത്യയുടെ യുവ ഓപ്പണര്‍ അഭിഷേക് ശര്‍മയും തമ്മില്‍ നടന്ന വാക്കേറ്റത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
റൗഫ് എറിഞ്ഞ അഞ്ചാം ഓവറിലെ അവസാന പന്തിലാണ് സംഭവം. ശുഭ്മാന്‍ ഗില്‍ ബൗണ്ടറി പായിച്ചതിനു പിന്നാലെ ഹാരിസ് റൗഫ് എന്തോ പറഞ്ഞു. ഇന്ത്യന്‍ താരങ്ങളെ പരിഹസിക്കുന്ന വിധമായിരുന്നു റൗഫിന്റെ ശരീരഭാഷ. ഈ സമയത്ത് അഭിഷേക് ശര്‍മ കണക്കിനു മറുപടി കൊടുത്തു.
റൗഫിനോടു അഭിഷേക് കൈ ചൂണ്ടി സംസാരിക്കുന്നതും ഇരു താരങ്ങളും വാക്കേറ്റത്തിലേക്ക് പോകുന്നതും വീഡിയോയില്‍ കാണാം. പിന്നീട് പ്രധാന അംപയര്‍ ഇടപെട്ട് റൗഫിനെ പിടിച്ചുമാറ്റി.
പാക്കിസ്ഥാന്‍ താരങ്ങളുടെ പ്രകോപനം തന്നെ കൂടുതല്‍ ആക്രമിച്ചു കളിക്കാന്‍ പ്രേരിപ്പിച്ചതായും മത്സരശേഷം അഭിഷേക് പറഞ്ഞു. ' ഒരു കാരണവുമില്ലാതെയാണ് അവര്‍ ഞങ്ങളെ പ്രകോപിപ്പിച്ചത്. അവരുടെ പെരുമാറ്റം എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടാണ് ഞാന്‍ അവരെ ആക്രമിച്ചു കളിച്ചത്. ടീമിനു വേണ്ടി എല്ലാം നല്‍കാന്‍ ഞാന്‍ തയ്യാറായിരുന്നു,' അഭിഷേക് പറഞ്ഞു.