Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs Pakistan: 'അംപയര്‍മാര്‍ക്കും തെറ്റ് പറ്റില്ലേ'; സഞ്ജുവിന്റെ ക്യാച്ച് ചോദ്യംചെയ്ത് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍

സഞ്ജു ക്യാച്ചെടുക്കുന്നതിനു മുന്‍പ് പന്ത് ഗ്രൗണ്ടില്‍ സ്പര്‍ശിച്ചെന്നാണ് പാക്കിസ്ഥാന്‍ നായകനടക്കം ആരോപിക്കുന്നത്

India Pakistan, Asia Cup, India vs Pakistan Sanju Samson Catch controversy

രേണുക വേണു

, തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2025 (10:05 IST)
Salman Ali Agha

India vs Pakistan: ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാന്‍ താരം ഫഖര്‍ സമാന്‍ പുറത്തായത് വിവാദമാകുന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ ക്യാച്ചിലാണ് ഫഖര്‍ സമാന്‍ പുറത്തായത്. എന്നാല്‍ ഈ ക്യാച്ചിനു സാധുതയില്ലെന്നാണ് പാക്കിസ്ഥാന്‍ ആരോപിക്കുന്നത്. 
 
സഞ്ജു ക്യാച്ചെടുക്കുന്നതിനു മുന്‍പ് പന്ത് ഗ്രൗണ്ടില്‍ സ്പര്‍ശിച്ചെന്നാണ് പാക്കിസ്ഥാന്‍ നായകനടക്കം ആരോപിക്കുന്നത്. തേര്‍ഡ് അംപയറുടെ പരിശോധനയ്ക്കു ശേഷമാണ് ക്യാച്ച് സാധുവാണെന്ന് പ്രധാന അംപയര്‍ വിധിക്കുന്നത്. ഈ സമയത്ത് ഫഖര്‍ സമാന്‍ അതൃപ്തി അറിയിച്ചാണ് കളം വിട്ടത്. പിന്നീട് പരിശീലകന്‍ മൈക്ക് ഹസിയോടു പരാതിപ്പെടുന്നുണ്ടായിരുന്നു. 
 
' അംപയര്‍മാര്‍ക്കും തെറ്റ് പറ്റാം. ആ പന്ത് കീപ്പറുടെ കൈകളില്‍ എത്തും മുന്‍പ് ഗ്രൗണ്ടില്‍ കുത്തിയതായാണ് എനിക്കു തോന്നുന്നത്. അംപയര്‍മാര്‍ക്കു തീര്‍ച്ചയായും പിഴവുകള്‍ സംഭവിക്കാമല്ലോ. ഞാന്‍ പറയുന്നതും ചിലപ്പോള്‍ ശരിയാകണമെന്നില്ല,' പാക്കിസ്ഥാന്‍ നായകന്‍ സല്‍മാന്‍ അഗ മത്സരശേഷം പ്രതികരിച്ചു. 
 
എട്ട് പന്തില്‍ നിന്ന് 15 റണ്‍സെടുത്താണ് ഫഖര്‍ സമാന്‍ പുറത്തായത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Sanju Samson: താളം കണ്ടെത്താന്‍ പാടുപെട്ട് സഞ്ജു; വിക്കറ്റ് ആഘോഷമാക്കി റൗഫ് (വീഡിയോ)