Abhishek Sharma: റെക്കോര്‍ഡുകള്‍ ഓരോന്നായി ചെക്കന്‍ പൊളിച്ചു തുടങ്ങി; ടി20 യില്‍ 1000 തികച്ച് അഭിഷേക് ശര്‍മ
വിരാട് കോലി ആയിരം ക്ലബില്‍ എത്തിയത് 27 ഇന്നിങ്‌സുകളില്‍ നിന്നാണെങ്കില്‍ അഭിഷേക് ശര്‍മ ഒരു ഇന്നിങ്‌സ് മാത്രമാണ് കൂടുതല്‍ എടുത്തത്
Abhishek Sharma: രാജ്യാന്തര ട്വന്റി 20 ക്രിക്കറ്റില്‍ 1000 റണ്‍സ് ക്ലബില്‍ ഇടംപിടിച്ച് ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ. ഏറ്റവും കുറവ് ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് അഭിഷേക്. വിരാട് കോലിയാണ് ഒന്നാം സ്ഥാനത്ത്.
വിരാട് കോലി ആയിരം ക്ലബില്‍ എത്തിയത് 27 ഇന്നിങ്‌സുകളില്‍ നിന്നാണെങ്കില്‍ അഭിഷേക് ശര്‍മ ഒരു ഇന്നിങ്‌സ് മാത്രമാണ് കൂടുതല്‍ എടുത്തത്, 28 ഇന്നിങ്‌സുകള്‍. കെ.എല്‍.രാഹുല്‍ (29 ഇന്നിങ്‌സ്), സൂര്യകുമാര്‍ യാദവ് (31 ഇന്നിങ്‌സ്) എന്നിവരാണ് അഭിഷേകിനു പിന്നില്‍.
ട്വന്റി 20 ക്രിക്കറ്റില്‍ ഏറ്റവും കുറവ് ബോളുകള്‍ ഫേസ് ചെയ്തു 1000 തികയ്ക്കുന്ന താരമെന്ന ലോക റെക്കോര്‍ഡും അഭിഷേക് സ്വന്തമാക്കി. 528 പന്തുകള്‍ നേരിട്ടാണ് അഭിഷേക് 1000 റണ്‍സ് തികച്ചത്. 569 പന്തുകളില്‍ നിന്ന് 1000 റണ്‍സെടുത്ത ടിം ഡേവിഡ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സൂര്യകുമാര്‍ യാദവ് (573 പന്തുകള്‍), ഫില്‍ സാള്‍ട്ട് (599 പന്തുകള്‍), ഗ്ലെന്‍ മാക്‌സ്വെല്‍ (604) എന്നിവരാണ് പട്ടികയില്‍ പിന്നിലുള്ളത്.