Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഭിഷേക് ശർമ പ്രണയത്തിലോ? ആരാണ് ലൈല ഫൈസൽ, ചിത്രങ്ങൾ പുറത്ത്

അഭിഷേക് ശർമ പ്രണയത്തിലോ? ആരാണ് ലൈല ഫൈസൽ, ചിത്രങ്ങൾ പുറത്ത്

അഭിറാം മനോഹർ

, ഞായര്‍, 9 ഫെബ്രുവരി 2025 (16:19 IST)
ഇന്ത്യന്‍ ടി20 ക്രിക്കറ്റിലെ പുത്തന്‍ താരോദയമാണ് അഭിഷേക് ശര്‍മ. കഴിഞ്ഞ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി വമ്പന്‍ പ്രകടനം നടത്തിയ അഭിഷേകിന് ആദ്യത്തെ ഇന്നിങ്ങ്‌സുകളില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കാനായിരുന്നില്ല. സിംബാബ്വെയ്‌ക്കെതിരായ സെഞ്ചുറിയല്ലാതെ മറ്റൊന്നും തന്നെ അവകാശപ്പെടാനുണ്ടായിരുന്നിട്ടില്ലാത്ത താരം ഇംഗ്ലണ്ടിനെതിരായ പരമ്പരയോടെ എല്ലാം മാറ്റിമറിച്ചു. ഇപ്പോഴിതാ യുവതാരം പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
 
 അഭിഷേക് ശര്‍മ സെഞ്ചുറി നേടിയതിന് പിന്നാലെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും ഫാഷന്‍ ഡിസൈനറുമായ ലൈല ഫൈസല്‍ പങ്കുവെച്ച പോസ്റ്റാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. താരത്തിന്റെ ചിത്രത്തിനൊപ്പം പ്രൗഡ് എന്ന സ്റ്റാറ്റസാണ് ലൈല പങ്കുവെച്ചത്. ഇതിന് പിന്നാലെ അഭിഷേകും ലൈല ഫൈസലും ഒരുമിച്ചുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അതേസമയം പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളോട് ഇരുവരും പ്രതികരിച്ചിട്ടില്ല.
 
 സമൂഹമാധ്യമങ്ങളില്‍ സജീവമായ ലൈലയ്ക്ക് 27,000ത്തിലധികം ഫോളോവേഴ്‌സ് ഇന്‍സ്റ്റഗ്രാമിലുണ്ട്. ലൈല റൂഹി ഫൈസല്‍ ഡിസൈന്‍സ് എന്ന പേരില്‍ ഒരു ഫാഷന്‍ ബ്രാന്‍ഡും താരത്തിനുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Shubman Gill: ഇന്ന് 85 റൺസടിക്കാനാകുമോ? ശുഭ്മാൻ ഗില്ലിനെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്