Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴ കളിച്ചു; അഫ്ഗാനിസ്ഥാന്‍-അയര്‍ലന്‍ഡ് മത്സരം ഉപേക്ഷിച്ചു !

Afghanistan Ireland match abandoned
, വെള്ളി, 28 ഒക്‌ടോബര്‍ 2022 (11:50 IST)
ട്വന്റി 20 ലോകകപ്പിലെ മറ്റൊരു മത്സരം കൂടി മഴ മൂലം ഉപേക്ഷിച്ചു. അഫ്ഗാനിസ്ഥാന്‍-അയര്‍ലന്‍ഡ് മത്സരമാണ് ഉപേക്ഷിച്ചത്. ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടക്കേണ്ടിയിരുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് ടോസിടാന്‍ പോലും സാധിച്ചില്ല. ഗ്രൂപ്പ് എയിലെ ടീമുകളാണ് അയര്‍ലന്‍ഡും അഫ്ഗാനിസ്ഥാനും. മൂന്ന് കളികളില്‍ നിന്ന് മൂന്ന് പോയിന്റുമായി അയര്‍ലന്‍ഡ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്. അഫ്ഗാനിസ്ഥാന് മൂന്ന് കളികളില്‍ നിന്ന് രണ്ട് പോയിന്റാണ് ഉള്ളത്. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് അഫ്ഗാന്‍ ഇപ്പോള്‍. അഫ്ഗാനിസ്ഥാന്റെ രണ്ടാം മത്സരമാണ് മഴ മൂലം ഉപേക്ഷിച്ചിരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാക്കിസ്ഥാന് സെമിയില്‍ എത്താന്‍ ഇനിയും സാധ്യത, ഇന്ത്യ കൂടി കനിയണം; കാത്തിരിക്കുന്നത് നാടകീയ നിമിഷങ്ങള്‍ക്ക് !