ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ടി20 ടീമിലേക്ക് തിരിച്ചെത്തിയതോടെ ഏഷ്യാകപ്പില്‍ സഞ്ജു സാംസണ്‍ അവസാന ഇലവനില്‍ ഇടം പിടിക്കാന്‍ സാധ്യതയില്ലെന്ന് ഇന്ത്യയുടെ വെറ്ററന്‍ താരമായ അജിങ്ക്യ രഹാനെ.സഞ്ജു മികച്ച പ്രകടനം കാഴ്ചവെയ്ക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഗില്‍ തന്നെയാകും ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്യുക. രഹാനെ തന്റെ യൂട്യൂബ് ചാനലില്‍ വ്യക്തമാക്കി.
ശുഭ്മാന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തിയിരിക്കുന്നു. അദ്ദേഹം അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത കൂടുതല്‍. വ്യക്തിപരമായി സഞ്ജു ടീമില്‍ ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കാരണം സഞ്ജു വളരെ നല്ല രീതിയില്‍ കളിച്ചിട്ടുണ്ട്. ആത്മവിശ്വാസമുള്ള ഒരു കളിക്കാരന്‍ കൂടിയാണ്.ഓപ്പണിങ്ങില്‍ ഗില്‍ എത്തുന്നതോടെ സഞ്ജു പുറത്തിരിക്കാനാണ് സാധ്യത. രഹാനെ പറഞ്ഞു. അതേസമയം ഏഷ്യാകപ്പില്‍ അര്‍ഷദീപും ജസ്പ്രീത് ബുമ്രയും ചേരുന്നതോടെ ഇന്ത്യയുടെ ബൗളിംഗ് അപകടകരമായി മാറുമെന്നും രഹാനെ പറഞ്ഞു.