Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏഴു താരങ്ങൾ ഇംഗ്ലണ്ടിലേക്ക്; നിർണ്ണായക നീക്കവുമായി ബിസിസിഐ

ഇംഗ്ലണ്ട് മണ്ണിൽ നടക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ വെല്ലുവിളിലേക്ക് കടക്കുന്നതിനു മുൻപ് കൗണ്ടി ക്രിക്കറ്റിൽ കളിക്കുന്നത് താരങ്ങളുടെ മികവ് വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് ബിസിസിഐ കരുതുന്നത്.

ഏഴു താരങ്ങൾ ഇംഗ്ലണ്ടിലേക്ക്; നിർണ്ണായക നീക്കവുമായി ബിസിസിഐ
, ശനി, 20 ഏപ്രില്‍ 2019 (13:39 IST)
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പ്രാധാന്യം മുൻ നിർത്തി മികവ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കൊരുങ്ങുകയാണ് ബിസിസിഐ. ഇതിന്റെ ഭാഗമായി ഇന്ത്യൻ ടെസ്റ്റ് ടീമിലെ പ്രധാന താരങ്ങളെ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലേക്ക് അയക്കാനുള്ള തീരുമാനത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്.
 
ഇംഗ്ലണ്ട് മണ്ണിൽ നടക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ വെല്ലുവിളിലേക്ക് കടക്കുന്നതിനു മുൻപ് കൗണ്ടി ക്രിക്കറ്റിൽ കളിക്കുന്നത് താരങ്ങളുടെ മികവ് വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് ബിസിസിഐ കരുതുന്നത്. ഇതിന്റെ ഭാഗമായി ഏഴ് താരങ്ങളെയാണ് കൗണ്ടി ക്രിക്കറ്റിലേക്ക് അയക്കാൻ ബിസി‌സിഐ തീരുമാനിച്ചിരിക്കുന്നത്. ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ, പൃഥി ഷാ, ഹനുമ വിഹാരി, മായങ്ക് അഗർവാൾ, രവിചന്ദ്രൻ അശ്വിൻ, ഇഷാന്ത് ശർമ്മ എന്നിവരെയാണ് ഇംഗ്ലണ്ടിലേക്ക് അയക്കുന്നത്. 
 
പൂജാരയ്ക്ക് നിലവിൽ കൗണ്ടി ക്ലബായ യോർക്ക്ഷെയറുമായി മൂന്ന് വർഷത്തെ കരാറുണ്ട്. രഹാനെയാകട്ടെ ഹാംപ്ഷെയറിന് വേണ്ടി കളിക്കാൻ അനുവാദം നൽകണമെന്ന് ബിസിസിഐക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ബാക്കി താരങ്ങൾക്കും കളിക്കാൻ അവസരം ലഭിക്കുന്നതിന് വേണ്ടി കൗണ്ടി ക്ലബ്ബുകളായ ലെയ്സെസ്റ്റർഷെയർ, എസ്‌കസ്, നോട്ടിങ്ഹാംഷെയർ ടീമുകളായി ബിസിസിഐ അധികൃതർ ചർച്ച നടത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇവർ പുറത്തുവിടുമെന്നാണ് റിപ്പോർട്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റായുഡുവിന്റെ പുറത്താകല്‍; ഇന്ത്യന്‍ ടീമില്‍ എതിര്‍പ്പ് രൂക്ഷം - രംഗത്തിറങ്ങി കോഹ്‌ലിയും!