ടീമില്‍ അഴിച്ചു പണി; കോഹ്‌ലിയുടെ മനസ് മാറി, സൂപ്പര്‍ താരം ടീമിലേക്ക്
ടീമില്‍ അഴിച്ചു പണി; കോഹ്‌ലിയുടെ മനസ് മാറി, സൂപ്പര്‍ താരം ടീമിലേക്ക്
Publish Date: Mon, 22 Jan 2018 (13:19 IST)
Updated Date: Mon, 22 Jan 2018 (13:21 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ നാണംകെട്ട തോല്‍വി ഏറ്റവുവാങ്ങിയ ഇന്ത്യന്‍ ടീമിലേക്ക് അജിങ്ക്യ രഹാനെ മടങ്ങിയെത്തുമെന്ന് റിപ്പോര്‍ട്ട്.
പരമ്പരയില്‍ പരാജയമായ രോഹിത് ശര്‍മ്മയ്‌ക്ക് പകരക്കാരനായിട്ടാണ് വിദേശത്ത് മികച്ച റെക്കോര്‍ഡുള്ള രാഹനെ ടീമിലേക്ക് മടങ്ങിയെത്തുന്നത്.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നും രഹാനെയെ ഒഴിവാക്കിയ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ നടപടിക്കെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
ഞാറാഴ്ച നടന്ന പരിശീലനത്തിനിടെയാണ് മൂന്നാം പരമ്പരയിൽ രഹാനെയെ ടീമിൽ ഉൾപ്പെടുത്താൻ നീക്കം നടന്നത്. ഇതോടെ രോഹിത് മൂന്നാം ടെസ്‌റ്റില്‍ കളിക്കില്ലെന്ന് വ്യക്തമായി.
രോഹിത്തിനെ കൂടാതെ മുരളി വിജയ്, കെഎല്‍ രാഹുല്‍ എന്നിവരും അന്തിമ ഇലവനില്‍ ഉള്‍പ്പെടാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. 24നാണ് ജൊഹന്നാസ് ബര്‍ഗില്‍ മൂന്നാം ടെസ്റ്റ് തുടങ്ങുക.