Select Your Language

Notifications

webdunia
webdunia
webdunia
webdunia

Ajinkya Rahane: അര്‍ഹിക്കുന്ന സെഞ്ചുറിയാണ് രഹാനെയ്ക്ക് നഷ്ടമായത്; ആരാധകര്‍ വിഷമത്തില്‍

വെറും 11 റണ്‍സ് അകലെയാണ് രഹാനെയ്ക്ക് സെഞ്ചുറി നഷ്ടമായത്

Ajinkya Rahane Oval Test
, ശനി, 10 ജൂണ്‍ 2023 (08:54 IST)
Ajinkya Rahane: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ അര്‍ഹിക്കുന്ന സെഞ്ചുറിയാണ് ഇന്ത്യയുടെ അജിങ്ക്യ രഹാനെയ്ക്ക് നഷ്ടമായതെന്ന് ആരാധകര്‍. രോഹിത് ശര്‍മ, വിരാട് കോലി, ചേതേശ്വര്‍ പൂജാര അടക്കമുള്ള മുന്‍നിര റണ്‍സ് കണ്ടെത്താന്‍ പരാജയപ്പെട്ടപ്പോള്‍ രഹാനെയാണ് ഇന്ത്യയെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. 129 പന്തില്‍ നിന്ന് 11 ഫോറും ഒരു സിക്‌സും സഹിതം 89 റണ്‍സാണ് രഹാനെ നേടിയത്. 
 
വെറും 11 റണ്‍സ് അകലെയാണ് രഹാനെയ്ക്ക് സെഞ്ചുറി നഷ്ടമായത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് 89. സെഞ്ചുറി കൂടി നേടിയിരുന്നെങ്കില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ താരത്തിന്റെ ആദ്യ സെഞ്ചുറി എന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ രഹാനെയ്ക്ക് കഴിയുമായിരുന്നു. അതിനുള്ള അര്‍ഹത രഹാനെയുടെ ഓവലിലെ ഇന്നിങ്‌സിന് ഉണ്ടായിരുന്നെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. 
 
പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ കാമറൂണ്‍ ഗ്രീനിന് ക്യാച്ച് നല്‍കിയാണ് രഹാനെ പുറത്തായത്. രഹാനെയുടെ ഇന്നിങ്‌സാണ് ഇന്ത്യയെ ഫോളോ-ഓണ്‍ ഒഴിവാക്കാന്‍ സഹായിച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Oval Test: കണക്കുകളെല്ലാം ഇന്ത്യക്ക് എതിര് ! ഇപ്പോഴേ തോല്‍വി സമ്മതിച്ച് ആരാധകര്‍; ഇനി അത്ഭുതങ്ങള്‍ നടക്കണം