Select Your Language

Notifications

webdunia
webdunia
webdunia
webdunia

WTC Finals: ഐപിഎല്ലിൽ എന്തൊരു നിരാശയായിരുന്നു, ഇന്ത്യയ്ക്ക് വേണ്ടി ഒരു ഫൈനലിൽ യാതൊന്നുമില്ല: കോലിക്കെതിരെ വിമർശനം

WTC Finals: ഐപിഎല്ലിൽ എന്തൊരു നിരാശയായിരുന്നു, ഇന്ത്യയ്ക്ക് വേണ്ടി ഒരു ഫൈനലിൽ യാതൊന്നുമില്ല: കോലിക്കെതിരെ വിമർശനം
, വെള്ളി, 9 ജൂണ്‍ 2023 (11:08 IST)
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരത്തിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യയെ വരിഞ്ഞുമുറുക്കിയിരിക്കുകയാണ് ഓസീസ്. മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 469 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 5 വിക്കറ്റിന് 151 റണ്‍സെന്ന നിലയിലാണ്. രോഹിത് ശര്‍മ,ശുഭ്മാന്‍ ഗില്‍,ചേതേശ്വര്‍ പുജാര,വിരാട് കോലി,രവീന്ദ്ര ജഡേജ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
 
ഇപ്പോഴിതാ മത്സരത്തില്‍ ചെറിയ റണ്‍സിന് പുറത്തായ ഇന്ത്യന്‍ താരം വിരാട് കോലിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഒരു കൂട്ടം ആരാധകര്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ചെറിയ സ്‌കോറിന് പുറത്തായി പവലിയനിലേക്ക് മടങ്ങിയ വിരാട് കോലി ഡ്രസിങ് റൂമിലെത്തിയ ശേഷം ശുഭ്മന ഗില്ലിനോടും ഇഷാന്‍ കിഷനോടും ചിരിച്ചു സംസാരിക്കുന്നതിന്റെയും ഭക്ഷണം കഴിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ വിമര്‍ശനം ശക്തമായത്.
 
ഐപിഎല്ലില്‍ ആര്‍സിബി പരാജയപ്പെട്ട് പുറത്തായപ്പോള്‍ നെഞ്ച് തകര്‍ന്ന് തലയും താഴ്ത്തി ഇരുന്ന കോലി ഇന്ത്യയ്ക്കായി ഒരു ഐസിസി ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തോറ്റ് നില്‍ക്കുമ്പോള്‍ യാതൊരു നിരാശയും മുഖത്ത് കാണിക്കാതെയിരുന്നതാണ് ആരാധകരെ ചൊടുപ്പിച്ചത്. ഐപിഎല്ലിന് നല്‍കുന്ന ആത്മാര്‍ഥത കോലി രാജ്യത്തിനോട് കാണുക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

WTC Finals: 2007 മറക്കുന്നില്ല, പക്ഷേ പറയാതെ വയ്യ: നോക്കൗട്ട് മാച്ചുകളിൽ രോഹിത് പരാജയം തന്നെ