Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 14 January 2025
webdunia

WTC Final 2023: തുടക്കം തന്നെ പാളി ! മൂന്നാം ദിനത്തിലും ഇന്ത്യക്ക് തിരിച്ചടി, കെ.എസ്.ഭരത് പുറത്തായി

WTC Final 2023: തുടക്കം തന്നെ പാളി ! മൂന്നാം ദിനത്തിലും ഇന്ത്യക്ക് തിരിച്ചടി, കെ.എസ്.ഭരത് പുറത്തായി
, വെള്ളി, 9 ജൂണ്‍ 2023 (15:32 IST)
WTC Final 2023: മൂന്നാം ദിനം ആദ്യ ഓവറില്‍ തന്നെ കെ.എസ്.ഭരതിനെ പുറത്താക്കി ഓസ്‌ട്രേലിയ. സ്‌കോട്ട് ബോളന്‍ഡിന്റെ പന്തില്‍ ഭരത് ബൗള്‍ഡ് ആകുകയായിരുന്നു. 15 പന്തില്‍ അഞ്ച് റണ്‍സുമായാണ് ഭരത് പുറത്തായത്. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇന്ത്യ 42 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയിരിക്കുന്നത്. അജിങ്ക്യ രഹാനെയ്ക്ക് ഒപ്പം ശര്‍ദുല്‍ താക്കൂറാണ് ക്രീസില്‍. ഓസ്‌ട്രേലിയയേക്കാള്‍ 302 റണ്‍സ് പിറകിലാണ് ഇന്ത്യ ഇപ്പോഴും. ടീം ടോട്ടല്‍ 270 ആയാല്‍ മാത്രമേ ഇന്ത്യക്ക് ഫോളോ-ഓണ്‍ ഒഴിവാക്കാന്‍ സാധിക്കൂ. ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 469 റണ്‍സ് നേടിയിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആ പന്ത് കളിക്കേണ്ട ആവശ്യമില്ലായിരുന്നു'; വിരാട് കോലി അനാവശ്യ ഷോട്ടിലാണ് പുറത്തായതെന്ന് ഗവാസ്‌കര്‍