Select Your Language

Notifications

webdunia
webdunia
webdunia
webdunia

നായകനെന്ന നിലയിൽ കയ്യിൽ ഒന്നും സ്റ്റോക്കില്ല, ബാറ്ററായും മോശം പ്രകടനം, വിരമിച്ചൂടെ... രോഹിത്തിനെതിരെ രൂക്ഷവിമർശനം, കോലിയേയും വിടാതെ ആരാധകർ

Rohit Sharma

അഭിറാം മനോഹർ

, ചൊവ്വ, 17 ഡിസം‌ബര്‍ 2024 (19:16 IST)
ഓസ്‌ട്രേലിയക്കെതിരായ ബ്രിസ്‌ബേന്‍ ടെസ്റ്റിലും നിരാശപ്പെടുത്തുന്ന പ്രകടനം തുടര്‍ന്നതോടെ രോഹിത് ശര്‍മ ക്യാപ്റ്റന്‍ സ്ഥാനം രാജിവെയ്ക്കണമെന്ന ആവശ്യവുമായി ആരാധകര്‍. ക്യാപ്റ്റനായി മോശം പ്രകടനം തുടരുന്ന രോഹിത് ബാറ്ററെന്ന നിലയിലും പരാജയമാണ്. രോഹിതും കോലിയും മോശം പ്രകടനങ്ങള്‍ തുടരുമ്പോള്‍ ബാറ്റിംഗ് നിരയില്‍ 2 പേരുടെ അഭാവം ഇന്ത്യ അറിയുന്നുണ്ടെന്ന് ആരാധകര്‍ പറയുന്നു.
 
ടെസ്റ്റില്‍ അവസാന 13 ഇന്നിങ്ങ്‌സുകളില്‍ ഒരു തവണ മാത്രമാണ് രോഹിത് അര്‍ധസെഞ്ചുറി നേടിയത്. ഈ പ്രകടനങ്ങളുമായി ടീമിന് ബാധ്യതയാകുന്നതിലും നല്ലത് മറ്റാര്‍ക്കെങ്കിലും കളിക്കാന്‍ അവസരമൊരുക്കുകയാണെന്ന് ആരാധകര്‍ പറയുന്നു. സമാനമായ വിമര്‍ശനമാണ് വിരാട് കോലിയും നേരിടുന്നത്. കരിയറിന്റെ അവസാനഘട്ടത്തില്‍ സച്ചിന്‍ പോലും ആഭ്യന്തര ക്രിക്കറ്റില്‍ വന്ന് കളിച്ചുവെങ്കില്‍ എന്തുകൊണ്ട് രോഹിത്തിനും കോലിയ്ക്കും അതിന് സാധിക്കുന്നില്ലെന്നും ആരാധകര്‍ ചോദിക്കുന്നു. യുവതാരങ്ങള്‍ പുറത്തുനില്‍ക്കുമ്പോള്‍ തുടര്‍ച്ചയായി  പരാജയപ്പെടുന്ന സീനിയര്‍ താരങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കുന്നത് ശരിയല്ലെന്നും വിമര്‍ശനമുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗാബ ടെസ്റ്റിനിടെ പരിക്ക്, ജോഷ് ഹേസൽവുഡിന് അവസാന 2 ടെസ്റ്റുകളും നഷ്ടമായേക്കും