Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്പാട്ടി റായുഡു രാഷ്ട്രീയത്തിലേക്ക്, ലോക്സഭാ സ്ഥാനാർത്ഥിയാകുമെന്ന് സൂചന

Ambati rayudu
, ഞായര്‍, 18 ജൂണ്‍ 2023 (16:32 IST)
ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും ഐപിഎല്ലിൽ നിന്നും വിരമിച്ചതിന് പിന്നാലെ രാഷ്ട്രീയപ്രവേശനത്തിന് തയ്യാറടുത്ത് മുൻ ഇന്ത്യൻ താരം അമ്പാട്ടി റായുഡു. അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ റായുഡു സ്ഥാനാർത്ഥിയാകുമെന്ന് സൂചന.
 
അടുത്തിടെ റായുഡു വൈ എസ് ആർ കോൺഗ്രസ് അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്‌ഡിയുമായി റായുഡു രണ്ട് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു.കൂടിക്കാഴ്ചയ്ക്ക് പിന്നാലെ റായുഡു ജഗൻ മോഹന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തിരുന്നു.നിയമസഭാ തെരെഞ്ഞെടുപ്പിലാകുമോ അതോ ലോക്സഭാ തെരെഞ്ഞെടുപ്പിലാകുമോ റായുഡു മത്സരിക്കുക എന്നത്  ഉറപ്പില്ല. ലോക്സഭയിലേക്കാണെങ്കിൽ മച്ചിലിപട്ടണത്തിൽ നിന്നും നിയമസഭയിലേക്കാണെങ്കിൽ പൊന്നൂർ അല്ലെങ്കിൽ ഗുണ്ടൂർ വെസ്റ്റ് മണ്ഡലത്തിൽ നിന്നാകും റായുഡു വൈ എസ് ആർ കോൺഗ്രസ് സ്ഥാനാർഥിയാകുക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോലിയുടെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് 8.9 കോടി, വർഷം സമ്പാദിക്കുന്നത് 1000 കോടിയ്ക്ക് മുകളിൽ