കുംബ്ലെയുടെ ലോകകപ്പ് ടീമില്‍ ധോണിയാണ് താരം; അപ്രതീക്ഷിത താരം ടീമില്‍

ശനി, 16 മാര്‍ച്ച് 2019 (17:46 IST)
ഇംഗ്ലണ്ടില്‍ നടക്കാന്‍ പോകുന്ന 2019 ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രവചിച്ച് ഇതിഹാസ സ്‌പിന്നര്‍ അനില്‍ കുംബ്ലെ. ടീമിന് തലവേദനയായ നാലാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ മഹേന്ദ്ര സിംഗ് ധോണിയാകും എത്തുകയെന്നാണ് ശ്രദ്ധേയം.

കുംബ്ലെയുടെ ലോകകപ്പ് സ്‌ക്വാഡില്‍ യുവ പേസ് ബൗളര്‍ ഖലീല്‍ അഹമ്മദുമുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.
രണ്ടാം വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് എത്തുമ്പോള്‍ ദിനേഷ് കാര്‍ത്തിക് പുറത്താകും. ഓള്‍റൗണ്ടര്‍ വിജയ് ശങ്കറും ടീമിലുണ്ട്.

രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനുമാണ് ടീമിന്‍റെ ഓപ്പണര്‍മാര്‍. വിരാട് കോലി സ്ഥിരം മൂന്നാം നമ്പറില്‍ തുടരും. കേദാര്‍ ജാദവ്, ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍. അമ്പാട്ടി റായുഡുവിനും ടീമില്‍ സ്ഥാനം നല്‍കിയിട്ടുണ്ട്.

ഭുവനേശ്വര്‍ കുമാര്‍, ജസ്‌പ്രീത് ബുംറ, മുഹമ്മദ് ഷമി, എന്നിവര്‍ പ്രധാന പേസര്‍മാരായി ഇടംപിടിച്ചപ്പോള്‍ ഉമേഷ് യാദവ് പുറത്തായി. പകരം ഖലീല്‍ അഹമ്മദ് എത്തും. കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലുമാണ് ടീമിലെ സ്‌പിന്നര്‍മാര്‍.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വൈകരുതെന്ന് ധോണി, കോഹ്ലിയെ കൊണ്ട് സാധിക്കില്ലെന്ന് ആരാധകർ! - പോര് മുറുകുന്നു