ബൂമ്ര ചെയ്തത് ശരിയായില്ല? - അനുപമ പരമേശ്വരൻ പറയുന്നു

ചിപ്പി പീലിപ്പോസ്

വെള്ളി, 18 ഒക്‌ടോബര്‍ 2019 (12:19 IST)
ഇന്ത്യന്‍ സ്പേസ് ബൗളര്‍ ജസ്പ്രീത് ബൂമ്രയും നടി അനുപമ പരമേശ്വരനും തമ്മില്‍ പ്രണയത്തിലാണെന്ന വാർത്തകൾ പെട്ടന്നായിരുന്നു സോഷ്യൽ മീഡിയകളിൽ വൈറലായത്. എന്നാൽ, തങ്ങൾ തമ്മിൽ പ്രണയമൊന്നുമില്ലെന്ന് പറയുകയാണ് അനുപമ. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
 
‘ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ബൗളര്‍മാരിലൊരാളാണ് ബുമ്ര‍. ഞങ്ങള്‍ സുഹൃത്തുക്കളാണ്. അതിനപ്പുറം ഒന്നും ഇല്ല. സുഹൃത്തുക്കളായതു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പരസ്പരം ഫോളോ ചെയ്തു. പക്ഷേ, സോഷ്യൽ മീഡിയകളിൽ അത് വന്നത് മറ്റൊരു പേരിലാണ്. ഞങ്ങളുടെ ചിത്രങ്ങൾ കൂട്ടിച്ചേർത്ത് കമന്റുകൾ ഇടുക, ബുമ്രയുടെ പേജില്‍ എന്റെ പേരും ചേര്‍ത്തു കമന്റുകളിടുക തുടങ്ങിയ രീതികള്‍ തീര്‍ത്തും വിഷമമായി‘.
 
‘ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പ്രൊഫഷണല്‍ ലൈഫും പേഴ്സണല്‍ ലൈഫും ഉണ്ട്. സൗഹൃദവുമായി അത് കൂട്ടിക്കുഴക്കേണ്ട ആവശ്യമില്ലല്ലോ. പക്ഷേ, ആളുകള്‍ അതൊന്നും ചിന്തിക്കില്ല. പരസ്പരം ഫോളോ ചെയ്യുന്നതാണ് പ്രശ്നമെങ്കില്‍ അത് വേണ്ട എന്ന് തീരുമാനിച്ചു. അപ്പോഴേക്ക് അനുപമയെ നിരാശപ്പെടുത്തി ബുമ്ര അണ്‍ഫോളോ ചെയ്തു എന്നായി. ഞങ്ങള്‍ രണ്ടും ഇതിനെക്കുറിച്ചൊന്നും ഒട്ടും ബോതേര്‍ഡ് അല്ല. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് ഇപ്പോഴും ഒരു മാറ്റവും ഇല്ല.” - അനുപമ പറയുന്നു. 
 
അനുപമയെ അൺഫോളോ ചെയ്തപ്പോൾ ബൂമ്ര ചെയ്തത് ശരിയായില്ലെന്ന് പറഞ്ഞ് മറ്റ് ചില ആളുകളും രംഗത്തെത്തിയിരുന്നു. എന്നാൽ, ബൂമ്ര ചെയ്തത് ശരിയാണെന്ന നിലപാടാണ് അനുപമയ്ക്കുള്ളത്.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഒന്നുപറഞ്ഞ് രണ്ടാമത്തേതിന് കുംബ്ലെ ചൂടാവും, പാവം ഇന്‍സമാമിനെപ്പോലും വിറപ്പിച്ചു!