Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഹ്‌ലി അനുഷ്‌കയ്‌ക്ക് സമ്മാനിച്ച വിവാഹ മോതിരത്തിന്റെ വിലയറിഞ്ഞവര്‍ ഞെട്ടലില്‍

കോഹ്‌ലി അനുഷ്‌കയ്‌ക്ക് സമ്മാനിച്ച വിവാഹ മോതിരത്തിന്റെ വിലയറിഞ്ഞവര്‍ ഞെട്ടലില്‍

കോഹ്‌ലി അനുഷ്‌കയ്‌ക്ക് സമ്മാനിച്ച വിവാഹ മോതിരത്തിന്റെ വിലയറിഞ്ഞവര്‍ ഞെട്ടലില്‍
ന്യൂഡല്‍ഹി , ചൊവ്വ, 12 ഡിസം‌ബര്‍ 2017 (19:50 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി അനുഷ്‌ക ശര്‍മയുടെ വിരലുകളില്‍ അണിയിച്ച മോതിരത്തിന്റെ വില കേട്ടവര്‍ ഞെട്ടലില്‍. അപൂര്‍വ്വ വജ്രങ്ങള്‍ ഉപയോഗിച്ച് ഓസ്‌ട്രേലിയയില്‍ നിര്‍മിച്ച മോതിരത്തിന്റെ വില ഒരു കോടി രൂപയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

വിവാഹ ചടങ്ങിന് എത്തിയവരുടെ മുഴുവന്‍ ശ്രദ്ധ ആകര്‍ഷിക്കുന്നതായിരുന്നു മോതിരം. മൂന്ന് മാസത്തോളം സമയമെടുത്താണ് കോഹ്‌ലി അനുഷ്‌കയ്‌ക്കായി മോതിരം തിരഞ്ഞെടുത്തത്. വിവാഹവേദിയായ ടസ്‌കനിലെ ഹെറിറ്റേജ് റിസോര്‍ട്ടായ ബോര്‍ഗോ ഫിനോച്ചിയേറ്റോയ്ക്ക് നല്‍കിയ വാടകയേക്കാള്‍ കൂടുതലാണ് ഈ മോതിരത്തിന്റെ വില എന്നതാണ് എല്ലാവരെയും ഞെട്ടിക്കുന്നത്.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് കോഹ്‌ലിയുടെ വിവാഹത്തില്‍ പങ്കെടുത്തത്. ഇന്ത്യന്‍ ടീമിലെ സുഹൃത്തുക്കള്‍ക്കും മറ്റുമായി ഈ മാസം 21 ന് ന്യൂഡല്‍ഹിയിലും 26 ന് മുംബൈയിലും രണ്ടു റിസംപ്ഷനുകള്‍ ഒരുക്കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയ തീരുമാനവുമായി ക്യാപ്‌റ്റന്‍; കോഹ്‌ലി മുംബൈയിലേക്ക് താമസം മാറ്റുന്നു