Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘വീഞ്ഞിന്റെ മണമുള്ള സ്വര്‍ഗ’ത്തില്‍ ഒരു വിവാഹം, കോഹ്‌ലി അനുഷ്കയ്‌ക്കായി കണ്ടെത്തിയ വേദി ആരെയും ഞെട്ടിക്കും!

‘വീഞ്ഞിന്റെ മണമുള്ള സ്വര്‍ഗ’ത്തില്‍ ഒരു വിവാഹം, കോഹ്‌ലി അനുഷ്കയ്‌ക്കായി കണ്ടെത്തിയ വേദി ആരെയും ഞെട്ടിക്കും!

Virat Kohli
മിലാന്‍/മുംബൈ , തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (15:24 IST)
മൂന്ന് വര്‍ഷം മുമ്പ് അനുഷ്‌ക ശര്‍മ്മ പറഞ്ഞത് എല്ലാവരും ചിരിയോടെയാകും കേട്ടത്. ഒരു സെലിബ്രറ്റിയുടെ വാക്കുകള്‍ അന്നാരും കാര്യമായി എടുത്തില്ല എന്നു പറയുന്നതാകും ശരി. “വിരാടും ഞാനും ഒന്നായി തീരുന്നത് ഭൂമിയിലെ ഒരു സ്വര്‍ഗത്തില്‍ വെച്ചായിരിക്കും, ഒരു പക്ഷേ വീഞ്ഞിന്റെ മണമുള്ള നാട്ടിലായിരിക്കും അത് നടക്കുക” എന്നാണ് ബോളിവുഡ് സുന്ദരി അന്ന് പറഞ്ഞത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുഷ്‌ക വ്യക്തമാക്കിയത് തമാശയായിരുന്നില്ല എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. അവര്‍ പറഞ്ഞതു പോലെ ഭൂമിയിലെ ഒരു സ്വര്‍ഗത്തില്‍ വെച്ചുതന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ബോളിവുഡ് സുന്ദരിയെ സ്വന്തമാക്കുക.

ലോകപ്രശസ്ത ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായ ടസ്‌ക്കനിയ ആണ് അനുഷ്‌ക വിവാഹത്തിനായി കണ്ടെത്തിയ ഭൂമിയിലെ സ്വര്‍ഗം. സഞ്ചാരികളുടെ പറുദീസയായ ടസ്‌ക്കനി ബോണ്‍കോവെന്റോയിലെ ബോര്‍ഗോ ഫിനോഷ്യേറ്റോയിലാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന താര ജോഡികളുടെ വിവാഹം നടക്കുക. ഇറ്റലിയിലെ മിലാനില്‍ നിന്നും നാലു മണിക്കൂര്‍ തെക്കോട്ട സഞ്ചരിച്ചാല്‍ എത്തുന്ന പ്രകൃതിരമണീയമായ സ്ഥലമാണിത്.
webdunia

അഞ്ചു വില്ലകള്‍ വരുന്ന ടസ്‌ക്കനിയിലെ റിസോര്‍ട്ട് പതിമൂന്നാം നൂറ്റാണ്ടിലേത് പോലെ പുനരാവിഷ്‌ക്കരിക്കപ്പെട്ട ടൂറിസം കേന്ദ്രമാണ്. പേരുകളില്‍ പോലുമുണ്ട് ചരിത്രവുമായി അടുത്ത ബന്ധം. ഫിനോഷ്യേറ്റോ എന്നാല്‍ പഴത്തോട്ടം എന്നാണ് ഇറ്റാലിയന്‍ഭാഷയില്‍ അര്‍ഥം. ഗ്രാമം എന്ന് അര്‍ഥമാക്കുന്ന വാക്കാണ് ബോര്‍ഗോ. ഇറ്റലിയിലെ വീഞ്ഞുതലസ്ഥാനമായ മൊണ്ടാല്‍സീനോയുടെ വലതു ഭാഗത്താണ് ബോര്‍ഗോ.

2001ലാണ് ബോര്‍ഗോ ഇപ്പോഴത്തെ ഉടമസ്ഥര്‍ വാങ്ങി പതിമൂന്നാം നൂറ്റാണ്ടിലേത് പോലെ രൂപകല്പന ചെയ്‌തത്. പ്രാചീനമായ ശൈലികള്‍ നിര്‍ത്തിക്കൊണ്ടു തന്നെ എല്ലാ തരത്തിലുമുള്ള ആഡംബരവും നിറഞ്ഞതാണ് ഈയിടം. എല്ലാവിധ സൌകര്യങ്ങളും വേണ്ടതിലധികവുമുണ്ടെങ്കിലും 44 പേര്‍ക്ക് മാത്രമെ ഇവിടെ താമസിക്കാന്‍ സാധിക്കൂ. ഫെഷെ, ഫിനോഷ്യേറ്റേ, സാന്താ തെരേസ, ഫില്ലിപ്പി, കോളൂസി എന്നീ അഞ്ച് വില്ലകളാണ് അതിഥികള്‍ക്കായുള്ളത്.
webdunia

വിവാഹ പാര്‍ട്ടികളാണ് കൂടുതലായും ഇവിടെ നടക്കുക. കോടീശ്വരന്മാരുടെയും വമ്പന്‍ സെലിബ്രറ്റികളുടെയും ആഘോഷങ്ങള്‍ക്ക് വേദിയാകുന്ന ടസ്‌ക്കനിയില്‍ ഒരു ദിവസം തങ്ങണമെങ്കില്‍ ലക്ഷങ്ങള്‍ പൊടിക്കണം. ഒരു രാത്രിക്ക്  6,50,000 മുതല്‍ 14,00,000 വരെയാണ് ചെലവ് വരുക. കനത്ത സുരക്ഷയും യാത്രാ സൌകര്യവുമാണ് മറ്റൊരു പ്രത്യേകത.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീലങ്കയ്‌ക്കെതിരായ ഏകദിനം; ക്രിക്കറ്റ് ചരിത്രത്തിലെ അപൂര്‍വ്വ റെക്കോര്‍ഡുമായി ടീം ഇന്ത്യ !