പുതിയ തീരുമാനവുമായി ക്യാപ്‌റ്റന്‍; കോഹ്‌ലി മുംബൈയിലേക്ക് താമസം മാറ്റുന്നു

പുതിയ തീരുമാനവുമായി ക്യാപ്‌റ്റന്‍; കോഹ്‌ലി മുംബൈയിലേക്ക് താമസം മാറ്റുന്നു

ചൊവ്വ, 12 ഡിസം‌ബര്‍ 2017 (16:14 IST)
വിവാഹത്തിന് പിന്നാലെ വിരാട് കോഹ്‌ലി മുംബൈയിലേക്ക് താമസം മാറുന്നു. സിനിമയില്‍ സജീവമായ ഭാര്യ അനുഷ്‌ക ശര്‍മ്മയുടെ സൗകര്യാര്‍ഥം പരിഗണിച്ചാണ് അദ്ദേഹം പുതിയ സ്ഥലത്തേക്ക് മാറുന്നത്.

മുംബൈയിലെ വറ്ലിയിലേക്കാണ് കോഹ്‌ലി താമസം മാറുന്നത്. ബോളിവുഡില്‍ അനുഷ്‌ക തിരക്കായതിനാലാണ് അദ്ദേഹം മുംബൈയിലേക്ക് ചേക്കേറുന്നത്. ഇരുവരുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഈ മാസം 21ന് ഡല്‍ഹിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങള്‍ക്കായി കോഹ്‌ലി പ്രത്യേക വിരുന്ന് നല്‍കുന്നുണ്ട്. അടുത്ത മാസം അവസാനത്തോടെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ആരംഭിക്കും. അതിനു ശേഷമാകും കോഹ്‌ലി മുംബൈയിലേക്ക് എത്തുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കൊച്ചി ടസ്‌ക്കേഴ്‌സിന് മറ്റൊരു തിരിച്ചടി കൂടി; കടുത്ത നിലപാടുമായി ബിസിസിഐ